രാമനിലയത്തിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പൊട്ടിത്തെറിക്കല്‍; മാധ്യമപ്രവര്‍ത്തകന് പറയാനുള്ളത്

Published : Jan 12, 2021, 04:21 PM IST
രാമനിലയത്തിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പൊട്ടിത്തെറിക്കല്‍; മാധ്യമപ്രവര്‍ത്തകന് പറയാനുള്ളത്

Synopsis

വെൽഫെയ‍ർ പാർട്ടി ബന്ധവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ വ്യക്തത കുറവുണ്ടെന്ന് പറഞ്ഞപ്പോഴാണ് കെപിസിസി അധ്യക്ഷൻറെ നിയന്ത്രണം നഷ്ടമായത്

തൃശൂര്‍: രാമനിലയത്തില്‍ നാടകീയ സംഭവങ്ങള്‍ നടക്കാന്‍ കാരണം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറുടെ ചോദ്യം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തേക്കുറിച്ച് തുടര്‍ച്ചയായി ഉയര്‍ന്ന ചോദ്യമാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രകോപിപ്പിച്ചത്. വെൽഫെയ‍ർ പാർട്ടി ബന്ധവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ വ്യക്തത കുറവുണ്ടെന്ന് പറഞ്ഞപ്പോഴാണ് കെപിസിസി അധ്യക്ഷൻറെ നിയന്ത്രണം നഷ്ടമായതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പറയുന്നു.

 

ചോദ്യം വിശദീകരിക്കാന്‍ റിപ്പോര്‍ട്ടര്‍ ശ്രമിച്ചതോടെ മുല്ലപ്പള്ളി രാമചന്ദ്രൻ പൊട്ടിത്തെറിക്കുകയായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചർച്ച നടന്നിട്ടേയില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇല്ലാത്ത കാര്യമാണെന്നും ആവശ്യമില്ലാത്ത കാര്യമാണ് മാധ്യമങ്ങൾ ഉന്നയിച്ച് കൊണ്ടിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ