വിൽപ്പന നാളെ രാവിലെ മുതൽ: ചീക്കോട് കിലോക്ക് 600, കാവനൂരിൽ 700; കൊല്ലുന്നത് അ‍ഞ്ച് ഒട്ടകങ്ങളെയെന്ന് പരസ്യം

Published : Feb 05, 2025, 09:22 PM ISTUpdated : Feb 05, 2025, 09:29 PM IST
വിൽപ്പന നാളെ രാവിലെ മുതൽ: ചീക്കോട് കിലോക്ക് 600, കാവനൂരിൽ 700; കൊല്ലുന്നത് അ‍ഞ്ച് ഒട്ടകങ്ങളെയെന്ന് പരസ്യം

Synopsis

മലപ്പുറം ജില്ലയിൽ പലയിടത്തായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാനുള്ള വാട്സ്ആപ്പ് പരസ്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

മലപ്പുറം: മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാൻ നീക്കം. കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാനാണ് നീക്കം നടക്കുന്നത്. ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്‌സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

മലപ്പുറം ചീക്കോട് ഒരു കിലോക്ക് 600 രൂപയും കാവനൂരിൽ കിലോക്ക് 700 രൂപയുമാണ് ഒട്ടകത്തിൻ്റെ ഇറച്ചിക്ക് വില നിശ്ചയിച്ചിരിക്കുന്നത്. രാജസ്ഥാനിൽ നിന്നെത്തിച്ച ഒട്ടകങ്ങളെയാണ് കൊല്ലാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാൽ ഒട്ടകത്തെ കൊന്ന് ഇറച്ചിയാക്കാൻ നിയമം അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പരസ്യം ശ്രദ്ധയിൽ പെട്ട പൊലീസ് അന്വേഷണം തുടങ്ങിയത്. പരസ്യത്തിൻ്റെ പ്രഭവ കേന്ദ്രം തേടിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

PREV
click me!

Recommended Stories

Malayalam News live: നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
തദ്ദേശപ്പോര്: ആദ്യഘട്ട പോളിങ് നാളെ നടക്കും; പ്രശ്ന ബാധിത ബൂത്തുകളിൽ പ്രത്യേക പൊലീസ് സുരക്ഷ