'കാണണമെന്ന് പറഞ്ഞു, വീട്ടിലെത്തിയപ്പോൾ അകത്ത് ഫാൻ കറങ്ങുന്നു, വിളിച്ചിട്ട് അനക്കമില്ല'; കെഎം ഷാജഹാൻ

Published : Dec 03, 2023, 06:09 PM ISTUpdated : Dec 03, 2023, 06:54 PM IST
'കാണണമെന്ന് പറഞ്ഞു, വീട്ടിലെത്തിയപ്പോൾ അകത്ത് ഫാൻ കറങ്ങുന്നു, വിളിച്ചിട്ട് അനക്കമില്ല'; കെഎം ഷാജഹാൻ

Synopsis

എന്നാൽ കുറച്ചുസമയം കാത്തുനിന്നെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. ഇന്നലെ കുഞ്ഞാമൻ കാണണമെന്ന് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീകാര്യത്തെ വീട്ടിലെത്തിയത്.   

തിരുവനന്തപുരം: പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനമായ ഡോ. എം കുഞ്ഞാമന്റെ മരണത്തിൽ പ്രതികരണവുമായി സുഹൃത്ത് കെഎം ഷാജഹാൻ. കുഞ്ഞാമന്റെ വീട്ടിലെത്തിയപ്പോൾ ചെരുപ്പും പത്രവും പുറത്ത് കിടക്കുകയായിരുന്നുവെന്നും അകത്ത് ഫാൻ തിരിയുന്നുണ്ടായിരുന്നുവെന്നും കെഎം ഷാജഹാൻ പറഞ്ഞു. എന്നാൽ കുറച്ചുസമയം കാത്തുനിന്നെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. ഇന്നലെ കുഞ്ഞാമൻ കാണണമെന്ന് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീകാര്യത്തെ വീട്ടിലെത്തിയത്. 

പൊലീസെത്തി നോക്കിയപ്പോഴാണ് അടുക്കളയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ ആരോ​ഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി അറിവില്ലെന്നും കെഎം ഷാജഹാൻ പറഞ്ഞു.  27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്‍. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. 

ജാതിവിവേചനത്തിനെതിരെ പടപൊരുതിയ കുഞ്ഞാമൻ രാജ്യത്തെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധൻ ആണ്. എംഎം സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്ക് നേടിയ കുഞ്ഞാമൻ എംഫിലും പിന്നെ പിഎച്ച് ഡിയും സ്വന്തമാക്കിയാണ് അധ്യാപക ജോലിയിലേക്ക് കടന്നത്.  പിന്നീട് മുംബെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രൊഫസറായി. 

മലപ്പുറത്ത് വയോധികന്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം