മൂന്ന് ദിവസം പഴക്കം തോന്നിക്കുന്ന നിലയിൽ ജീർണ്ണിച്ച അവസ്ഥയിലാണ് മൃതദേഹമുള്ളത്

മലപ്പുറം: മലപ്പുറം താനൂരിൽ വയോധികനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. താനൂർ നിറമരുതൂർ സ്വദേശി സൈദലവിയെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മങ്ങാട് കുമാരൻപടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൂന്ന് ദിവസം പഴക്കം തോന്നിക്കുന്ന നിലയിൽ ജീർണ്ണിച്ച അവസ്ഥയിലാണ് മൃതദേഹമുള്ളത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം താനൂർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കുശേഷമെ മരണ കാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. 

'സെമിഫൈനലില്‍' മൂന്നിടങ്ങളില്‍ അധികാരമുറപ്പിച്ച് ബിജെപി, കോണ്‍ഗ്രസിന് 'ജീവശ്വാസമായി' തെലങ്കാന