ഈശ്വരനെ ഓര്‍ക്കുമ്പോള്‍ ജീവജാലങ്ങളെ ഓര്‍ക്കും; ഗുരുവായൂരിലെ ആനകളെപ്പറ്റി പ്രധാനമന്ത്രി

Published : Jun 08, 2019, 01:39 PM ISTUpdated : Jun 08, 2019, 01:48 PM IST
ഈശ്വരനെ ഓര്‍ക്കുമ്പോള്‍ ജീവജാലങ്ങളെ ഓര്‍ക്കും; ഗുരുവായൂരിലെ ആനകളെപ്പറ്റി പ്രധാനമന്ത്രി

Synopsis

ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ് മൃഗ സംരക്ഷണം. കന്ന് കാലികള്‍ക്കുള്ള കുളമ്പ് രോഗങ്ങള്‍ പോലുള്ള അസുഖങ്ങള്‍ മൃഗ സംരക്ഷണത്തിന് തടസ്സമായിരുന്നു...

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ലോകം മുഴുവന്‍ അറിയപ്പെടുന്നത് അവിടെയുള്ള ആനകളുടെ പേരിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈശ്വരനെ കുറിച്ചുള്ള ചിന്ത വരുമ്പോള്‍ ജീവജാലങ്ങളെ കുറിച്ചുള്ള ചര്‍ച്ച വരും. മൃഗങ്ങള്‍ പശുവാണെങ്കിലും ആനയാണെങ്കിലും കഴിഞ്ഞ സര്‍ക്കാർ വളരെയേോറെ പ്രവര്‍ത്തിച്ചുവെന്നും മോദി ഗുരുവായൂരില്‍ പറഞ്ഞു. 

മത്സ്യമേഖലയ്ക്ക് വേണ്ടി പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. മത്സ്യബന്ധനവും മൃഗസംരക്ഷണവും പ്രത്യേക വകുപ്പ് രൂപീകരിച്ച് വികസനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ് മൃഗ സംരക്ഷണം. 

കന്ന് കാലികള്‍ക്കുള്ള കുളമ്പ് രോഗങ്ങള്‍ പോലുള്ള അസുഖങ്ങള്‍ മൃഗ സംരക്ഷണത്തിന് തടസ്സമായിരുന്നു. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ മൃഗങ്ങളുടെ അസുഖങ്ങള്‍ ഇല്ലാതാക്കണം. എന്നാല്‍ അതിനായി നമ്മുടെ നാട്ടില്‍ പ്രത്യേക വാക്സിനേഷന്‍ നടപ്പിലാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരില്‍ പറഞ്ഞു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതിവു തെറ്റിക്കാതെ പള്ളി മുറ്റത്തെത്തി വിഷ്ണുമൂർത്തി തെയ്യം, നിറഞ്ഞ മനസ്സോടെ സ്വീകരിച്ച് പള്ളിക്കമ്മറ്റി; മനസ്സ് നിറയ്ക്കുന്ന സൗഹൃദക്കാഴ്ച
ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ, വിദേശ രാജ്യത്ത് ആയിരുന്നെങ്കിൽ മാതാപിതാക്കൾ ജയിലിൽ ആയേനെയെന്ന് എതിരൻ കതിരവൻ