മലപ്പുറത്ത് കൊല്ലപ്പെട്ട റിദാൻ ബാസിലിന്റെ മൊബൈലെവിടെ? ചാലിയാ‍ര്‍ പുഴയിൽ തെരച്ചിൽ, കിട്ടിയത് മറ്റൊരു ഫോൺ

Published : Apr 27, 2023, 09:41 PM IST
മലപ്പുറത്ത് കൊല്ലപ്പെട്ട റിദാൻ ബാസിലിന്റെ മൊബൈലെവിടെ? ചാലിയാ‍ര്‍ പുഴയിൽ തെരച്ചിൽ, കിട്ടിയത് മറ്റൊരു ഫോൺ

Synopsis

പരിശോധനയിൽ പുഴയിൽ നിന്നും ഒരു ഫോൺ കണ്ടെടുക്കാൻ സാധിച്ചെങ്കിലും റിദാന്റെ കൈയ്യിലുണ്ടായിരുന്ന ഫോണല്ല ലഭിച്ചതെന്ന് തെളിഞ്ഞു. 

മലപ്പുറം : എടവണ്ണയിൽ വെടിയേറ്റ് കൊല്ലപ്പെട്ട റിദാൻ ബാസിലിന്റെ ഫോൺ കണ്ടെത്താൻ ചാലിയാർ പുഴയിൽ തെരച്ചിൽ. മുഖ്യപ്രതി കൊലപാതകത്തിന് ശേഷം റിദാന്റെ കൈയിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ എടവണ്ണ  സീതിഹാജി പാലത്തിൽ നിന്നും പുഴയിലേക്ക് എറിഞ്ഞുവെന്നാണ് മുഖ്യപ്രതി മുഹമ്മദ് ഷാൻ പൊലീസിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാലിയാർ പുഴയിൽ ഇന്ന് തിരച്ചിൽ ആരംഭിച്ചത്. പരിശോധനയിൽ പുഴയിൽ നിന്നും ഒരു ഫോൺ കണ്ടെടുക്കാൻ സാധിച്ചെങ്കിലും റിദാന്റെ കൈയ്യിലുണ്ടായിരുന്ന ഫോണല്ല ലഭിച്ചതെന്ന് തെളിഞ്ഞു. 

മുഖ്യപ്രതി മുഹമ്മദ് ഷാനെ കസ്റ്റഡിയിൽ വാങ്ങിയാണ് ഇന്നും തെളിവെടുപ്പ് നടത്തിയത്. ഫോണിന് വേണ്ടിയുള്ള തെരച്ചിൽ നാളെയും തുടരും. കഴിഞ്ഞ ശനിയാഴ്ചയാണ് എടവണ്ണ സ്വദേശി റിദാൻ ബാസിലിനെ എടവണ്ണ ചെമ്പക്കുത്ത് പുലിക്കുന്ന് മലയിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റിദാനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് മുഹമ്മദ് ഷാന്റെ വീട്ടിൽ നിന്നും പൊലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. കൃത്യം നടന്ന ശേഷമാണ് മുഹമ്മദ്‌ ഷാൻ റിദാന്റെ ഫോണുകൾ പുഴയിൽ എറിഞ്ഞത്. മുഖ്യപ്രതിയെ സഹായിച്ച മൂന്ന് പേർ ഉൾപ്പെടെ നാലുപേരെയാണ് ഇതു വരെ അറസ്റ്റ് ചെയ്തത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ബിറ്റ്കോയിൻ തട്ടിപ്പ് കേസ് - എംഎൽഎ എൻ എ ഹാരിസിൻ്റെ മകൻ മുഹമ്മദ്‌ നാലാപ്പാടിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി; വീണ്ടും നോട്ടീസ് നൽകും
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകളില്ല, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്