
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേയും ഔട്ടർ റിംഗ് റോഡിനേയും ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന ക്ലോവർ ലീഫ് പദ്ധതിക്ക് ക്ലോവർ ലീഫ് പദ്ധതിക്ക് ഭൂമി ഏറ്റെടുപ്പിനുള്ള കോടികൾ ആര് കണ്ടെത്തുമെന്നതിൽ ആശയക്കുഴപ്പം. പദ്ധതിക്ക് തത്വത്തിൽ അംഗീകാരം ആയെങ്കിലും ഈ ആശയക്കുഴപ്പം കാരണം പ്രതിസന്ധിയുണ്ട്. 20 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ചുരുങ്ങിയത് 250 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കരട് രേഖ.
ഈ ഭാരിച്ച തുക ഒറ്റയ്ക്ക് വഹിക്കുകയെന്നത് സംസ്ഥാനത്തിന് വലിയ ബാധ്യതയാകും. തുറമുഖം പ്രവര്‍ത്തന സജ്ജമായി, ഒന്നാംഘട്ട കമ്മീഷനിംഗും കഴിഞ്ഞു. കണ്ടെയ്നറുകളുടെ കയറ്റിറക്കെല്ലാം ഇപ്പോൾ കടൽ വഴി തന്നെയാണ്. ഗേറ്റ് വേ കാര്‍ഗോ അഥവാ റോഡ് മാര്‍ഗ്ഗം തുറമുഖത്തേക്ക് കണ്ടെയറുകളെത്തണമെങ്കിലും തുറമുഖത്തെത്തുന്ന കണ്ടെയ്നറുകൾ റോഡ് മാര്‍ഗ്ഗം കൊണ്ട് പോകണമെങ്കിലും അത്യാവശ്യം വേണ്ടത് ദേശീയപാത 66ലേക്കു കയറാനുള്ള വഴിയാണ്.
സര്‍വ്വീസ് റോഡും റിംഗ് റോഡും ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതിന് വിസിലും സംസ്ഥാന സര്‍ക്കാരും മുന്നോട്ട് വച്ച ക്ലോവര്‍ ലീഫ് മോഡൽ ദേശീയ പാത അതോറിറ്റി അംഗീകരിച്ചിട്ടുണ്ടെങ്കിലും സ്ഥലമേറ്റെടുപ്പ് അടക്കം ആശയക്കുഴപ്പം തുടരുകയാണ്. ചുരുങ്ങിയത് 20 ഏക്കറെങ്കിലും ഏറ്റെടുക്കേണ്ടിവരും. പൊന്നും വിലയ്ക്ക് മാത്രമെ ഏറ്റെടുക്കൽ നടക്കു എന്നതിനാൽ ഏക്കറിന് മിനിമം 10 കോടി എങ്കിലും വകയിരുത്തണം. മുഴുവൻ തുകയും മുടക്കേണ്ടി വന്നാൽ അത് വലിയ ബാധ്യതയുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പണം മുടക്കുക എന്ന ആവശ്യത്തോട് ദേശീയപാത അതോറിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam