വീണയുടെ കമ്പനി സുതാര്യമോ? മന്ത്രി റിയാസിന്‍റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മാസപ്പടി ഉൾപ്പെടുത്താത്തതെന്ത്?

Published : Aug 11, 2023, 05:15 PM ISTUpdated : Aug 11, 2023, 05:28 PM IST
വീണയുടെ കമ്പനി  സുതാര്യമോ? മന്ത്രി റിയാസിന്‍റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ  മാസപ്പടി ഉൾപ്പെടുത്താത്തതെന്ത്?

Synopsis

വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് ഏതെല്ലാം കമ്പനികളുമായി കരാറുണ്ടെന്നും, മകന്‍റെയും മകളുടേയും സ്വത്ത് വിവരം വെളിപ്പെടുത്താൻ പിണറായി വിജയൻ തയ്യാറാകുമോ എന്നും മാത്യു കുഴൽനാടൻ

തിരുവനന്തപുരം:കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയെന്ന ആക്ഷേപത്തിൽ സിപിഎമ്മിനെ വീണ്ടും വെട്ടിലാക്കി മാത്യു കുഴൽനാടൻ. ഇടപാട് സുതാര്യമെങ്കിൽ മന്ത്രി മുഹമ്മദ് റിയാസിന്‍റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തുക ഉൾപ്പെടുത്താത്തതെന്ത്എന്നാണ് കുഴൽനാടന്‍റെ ചോദ്യം. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎംആര്‍എൽ കമ്പനിയിൽ നിന്ന്  ഒരുകോടി എഴുപത്തിരണ്ട് ലക്ഷം കൈപ്പറ്റിയെന്ന് മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ കണ്ടെത്തലിൽ അഴിമതി ആക്ഷേപം സിപിഎം പൂര്‍ണ്ണമായും തള്ളുന്നതിനിടെയാണ് പ്രതിരോധത്തിലാക്കുന്ന പുതിയ ചോദ്യങ്ങൾ. വീണവിജയന്‍റെ ഭര്‍ത്താവ് കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഈ തുക ഉൾപ്പെടുത്തിയിട്ടില്ല.  വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് ഏതെല്ലാം കമ്പനികളുമായി കരാറുണ്ടെന്നും മകന്‍റെയും മകളുടേയും സ്വത്ത് വിവരം വെളിപ്പെടുത്താൻ മുഖ്.യമന്ത്രി പിണറായി വിജയൻ തയ്യാറാകുമോ എന്നും മാത്യു കുഴൽനാടൻ ചോദിച്ചു.

 

വിലകുറഞ്ഞ രാഷ്ട്രീയ ആരോപണമെന്ന് പറഞ്ഞ് വിവാദം തള്ളുകയാണ് സിപിഎം. വീണയുടെ കമ്പനി ഇനിയും കരാറുണ്ടാക്കും അതിലെന്താണ് തെറ്റ്? സഭയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് തടസമെന്തായിരുന്നു,  ഇതിന്‍റെ പേരിൽ പൊട്ടിത്തെറി നടക്കാനിരിക്കുന്നത് യുഡിഎഫിലും കോൺഗ്രസിലുമാണെന്നും എകെ ബാലൻ പറഞ്ഞു

.പ്രമുഖ നേതാക്കളുടെ പേരുൾപ്പെട്ട വിവാദത്തിൽ പാര്‍ട്ടിക്കകത്തെ പൊട്ടിത്തെറികൾ പുതുപ്പള്ളി പ്രചാരണത്തിന്‍റെ പേരിൽ അടക്കി നിര്‍ത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സഭാ ചട്ടങ്ങളിലെ സാങ്കേതികത്വം ആവര്‍ത്തിച്ച പ്രതിപക്ഷ നേതാവ് വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ആയുധമാക്കി തടിയൂരി. മക്കൾ ചെയ്യുന്ന തെറ്റ് നേതാക്കളുടെ ബാധ്യതയാകുന്നതെങ്ങനെ എന്ന പതിവ് ശൈലിക്ക് അപ്പുറമുള്ള പ്രതിരോധമാണ് സിപിഎം നേതൃത്വം വീണ വിജയനെതിരായ പുതിയ വിവാദത്തിലും കൈക്കൊണ്ടത്. പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണ് പണം നൽകിയതെന്ന് ആദായ നികുതി വകുപ്പിന്‍റെ ഇന്‍ററിം സെറ്റിൽമെന്റ് ബോര്ർഡ് ഉത്തരവിനെ കുറിച്ചോ ഐടി സേവനങ്ങൾക്ക് വേണ്ടിയാണ് കരാറെങ്കിലും എക്സാലോജിക് സേവനങ്ങളൊന്നും നൽകിയില്ലെന്ന കണ്ടെത്തലിലോ മിണ്ടാട്ടമില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിലായി; കെഎസ്ആര്‍ടിസി ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍
മെഡിക്കൽ കോളേജ് ഡോ‌ക്ടർമാരുടെ മാസശമ്പളം പതിനായിരം രൂപ വരെ ഉയർത്തി സർക്കാർ; തുക അനുവദിക്കുന്നത് സ്പെഷ്യൽ അലവൻസായി