
കൊച്ചി:കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവുമായി സംസ്ഥാനത്തെ പെട്രോള്‍ പമ്പ് ഉടമകള്‍. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്ക് എൻഒസി നല്‍കുന്നതിൽ വ്യാപക അഴിമതിയുണ്ടെന്നും ഇതുവരെ എന്‍ഒസി അനുവദിച്ചതിൽ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് (എകെഎഫ്പിടി) മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
പുതിയ പമ്പുകള്‍ക്ക് എന്‍ഒസി ലഭിക്കുന്നത് മാനദണ്ഡങ്ങള്‍ കാറ്റിൽ പറത്തിയാണെന്നും സംഘടന ആരോപിക്കുന്നു. എൻഒസി അനുവദിക്കുന്നതിൽ എഡിഎമ്മുമാര്‍ വ്യാപക അഴിമതി നടത്തുന്നുണ്ടെന്നും സത്യസന്ധനായ നവീൻ ബാബുവും ഇക്കാരണത്താലാകാം ആരോപണ വിധേയൻ ആയതെന്നും നിവേദനത്തിൽ പറയുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam