'എന്നെപറ്റി വിമർശനം ഉയർന്നില്ലെങ്കിൽ പിന്നെന്ത് സമ്മേളനം, ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്'; നേതൃത്വത്തിനെതിരായ വിമർശനം തുറന്നുസമ്മതിച്ച് സെക്രട്ടറി

Published : Sep 14, 2026, 03:34 PM IST
MV Govindan

Synopsis

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന സിപിഎം വിപുലീകൃത സംസ്ഥാന സമിതിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നതായി സെക്രട്ടറി എം വി ഗോവിന്ദൻ സമ്മതിച്ചു. വിമർശനങ്ങളിൽ സി പി എം നേതൃത്വത്തിന് അത്ഭുതമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി

കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ചേരുന്ന സി പി എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളും സ്വയംവിമർശനങ്ങളും ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുറന്നുസമ്മതിച്ചു. ഇത്തരം വിമർശനങ്ങളിൽ സി പി എം നേതൃത്വത്തിന് അത്ഭുതമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരെ വിമർശനം ഉയർന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്കെതിരെ വിമർശനങ്ങൾ ഇല്ലെങ്കിൽ താൻ എങ്ങനെ പാർട്ടി നേതാവാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'എന്നെപറ്റി വിമർശനം ഉയർന്നില്ലെങ്കിൽ പിന്നെ എന്ത് സമ്മേളനമാണ്, ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്, തിരുത്തലുകളിലൂടെ പാർട്ടി കൂടുതൽ ശക്തമായി മാറും' - എന്നും സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. യോഗത്തിൽ 19 പേർ ഇതുവരെ ചർച്ചയിൽ പങ്കെടുത്തതായും സ്വയംവിമർശനപരമായ നിലപാടുകൾ സ്വീകരിക്കാനാണ് വിപുലീകൃത സംസ്ഥാന സമിതി വിളിച്ചുചേർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കടുത്ത നടപടികളുമായി പാർട്ടി മുന്നോട്ടുപോകുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇ ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ ദേശീയതലത്തിൽ വിശാല സഖ്യം രൂപീകരിക്കണമെന്ന് ചർച്ചകളിൽ നിർദേശമുയർന്നെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാൻസ് മോഷണം; പൊലീസുകാരന് സസ്പെൻഷൻ
വൈറൽ എഐ ഡാൻസ് വീഡിയോ നീക്കം ചെയ്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ സൈബർ വിംഗ് ആയിരിക്കും, മുഖ്യമന്ത്രി കാണും മുന്നേ പരാതി നൽകിക്കാണുമെന്നും 'എഐ കവല' ഉടമ