
മലപ്പുറം: വീട്ടമ്മയുടെ വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ. പെരിന്തൽമണ്ണ അർബൻ ബാങ്ക് മൂർക്കനാട് ശാഖ ജീവനക്കാരനായ കെ.ടി. നൗഫലിനെയാണ് ബാങ്ക് അധികൃതർ സസ്പെൻഡ് ചെയ്തത്. സിപിഎം മങ്കട ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമാണ് നൗഫൽ. മൂർക്കനാട് സ്വദേശിയായ വീട്ടമ്മയാണ് ഇയാൾക്കെതിരേ പരാതി നൽകിയിരുന്നത്.
കഴിഞ്ഞ നവംബർ മുതൽ ഈ വർഷം ഓഗസ്റ്റ് വരെയുള്ള പെൻഷൻ തുകയായ 20,000 രൂപ വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. പെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ വീട്ടമ്മ പൊലീസിലും പരാതി നൽകിയിരുന്നു. പെൻഷൻ തുക തട്ടിയെടുത്ത സംഭവം വിവാദമായതോടെ നൗഫലിനെ ഒരുവർഷത്തേക്ക് പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam