കൽപ്പറ്റയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പികെ അനിൽകുമാറിനെതിരെ കേസ്; പരാതിയുമായി ഭാര്യ

Published : May 13, 2026, 02:05 AM IST
kerala police

Synopsis

ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മേപ്പാടി പോലീസ് നടപടിയെടുത്തത്.

കൽപ്പറ്റ: കൽപ്പറ്റ നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന  പി.കെ. അനിൽകുമാറിനെതിരെ പോലീസ് കേസെടുത്തു. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മേപ്പാടി പോലീസ് നടപടിയെടുത്തത്. തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

അനിൽകുമാറിന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധത്തെ മഞ്ജുള ചോദ്യം ചെയ്തതാണ് പീഡനത്തിന് കാരണമായതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വീട്ടിൽ വെച്ചും അല്ലാതെയുമുള്ള നിരന്തരമായ മാനസിക പീഡനങ്ങളെത്തുടർന്നാണ് പോലീസിനെ സമീപിക്കാൻ തീരുമാനിച്ചതെന്ന് അവർ വ്യക്തമാക്കി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് മേപ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓട്ടോയ്ക്ക് വഴി കൊടുത്തില്ല; ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദ്ദനം, കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് ഭാരവാഹിക്കെതിരെ പരാതി
കേരളത്തിലെ മുഖ്യമന്ത്രി ച‍ർച്ച; പരിഹസിച്ച് നടന്‍ ആർ ജെ ബാലാജി, പരിഹാസം കറുപ്പ് സിനിമയുടെ ലോഞ്ചിനിടെ