'ദുരിതജീവിതം കണ്ടുനിൽക്കാനായില്ല': നെയ്യാറ്റിൻകരയിൽ ഭാര്യ കിടപ്പുരോഗിയായ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു

Published : Oct 19, 2021, 04:41 PM IST
'ദുരിതജീവിതം കണ്ടുനിൽക്കാനായില്ല': നെയ്യാറ്റിൻകരയിൽ ഭാര്യ കിടപ്പുരോഗിയായ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു

Synopsis

ഇന്ന് രാവിലെയാണ് ഗോപിയെ ഒറ്റമുറി വീട്ടിലെ കിടക്കയോട് ചേർന്ന് നിലത്ത് മരിച്ചു കിടക്കുന്ന നിലയിൽ ഗോപിയെ അയൽവാസികളും ബന്ധുക്കളും കണ്ടത്. 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയെ (bed bidden man) ഭാര്യ കഴുത്തറുത്ത് കൊന്നു. നെയ്യാറ്റിൻകര മണവാലി സ്വദേശിയ ഗോപിയെയാണ് ഭാര്യ സുമതി കഴുത്തറുത്ത് കൊലപ്പെടുത്തിയത് (wife killed paralysed husband). 15 വർഷമായി കിടപ്പുരോഗിയായ ഭർത്താവിൻ്റെ ദുരിതജീവിതം കണ്ടു നിക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തിനാൽ താൻ തന്നെ ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാര്യ സുമതി ഡോക്ടർക്ക് മൊഴി നൽകി. 

ഇന്ന് രാവിലെയാണ് ഗോപിയെ ഒറ്റമുറി വീട്ടിലെ കിടക്കയോട് ചേർന്ന് നിലത്ത് മരിച്ചു കിടക്കുന്ന നിലയിൽ ഗോപിയെ അയൽവാസികളും ബന്ധുക്കളും കണ്ടത്. സമീപത്ത് തന്നെ അബോധാവസ്ഥയിൽ സുമതിയും കിടപ്പുണ്ടായിരുന്നു. ഇരുവരേയും ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപി മരണപ്പെട്ടിരുന്നു. സുമതിയിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് തുടർന്ന് വീട്ടിലെത്തി വീണ്ടും പരിശോധന തുടരുന്നതിനിടെ ഭർത്താവിനെ താൻ കൊലപ്പെടുത്തിയതാണെന്ന് സുമതി ഡോക്ടറോട് വെളിപ്പെടുത്തുകയായിരുന്നു. 


 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്