വ്യാജരേഖ ചമച്ച് അവയവ കൈമാറ്റം: മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റിൽ; നജീബിനെ കണ്ടെത്താനുളള ശ്രമം ഊർജിതമാക്കി പൊലീസ്

Published : May 09, 2026, 11:17 PM IST
Kerala Police

Synopsis

അവയവ കൈമാറ്റ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റിൽ. കുന്നത്തുനാട് സ്വദേശി റഷീദ ആണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതിയായ നജീബ് ഒളിവിലാണ്.

കൊച്ചി: വ്യാജരേഖ ചമച്ച് അവയവ കൈമാറ്റ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റിൽ. കുന്നത്തുനാട് സ്വദേശി റഷീദ ആണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതിയായ നജീബ് ഒളിവിലാണ്. നജീബിന്റെ ഭാര്യയാണ് റഷീദ. നജീബിനെ കണ്ടെത്താനുളള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. നജീബ് രാജ്യം വിട്ടു പോകാനുളള സാധ്യത കണക്കിലെടുത്ത് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. നജീബിനെ പിടികൂടുന്നതോടെ കേസിന്‍റെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം. കേസിലെ മറ്റ് രണ്ട് പ്രതികളായ സണ്ണി വര്‍ഗീസ്, സിനി വര്‍ഗീസ് എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തി. കൊല്ലം കിളികൊല്ലൂരില്‍ നിന്ന് പിടിയിലായ ശ്രീജ, സുധീര്‍, വിനോദ് എന്നീ പ്രതികളെയും റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രതിയായ ബലാത്സംഗക്കേസിൽ ഒരു യുവതി കൂടി അറസ്റ്റിൽ, സ്പായിലേക്ക് പരാക്കാരിയെ എത്തിച്ചത് ജോലി വാഗ്ദാനം ചെയ്ത്
കാർ ഷോറുമിന് സമീപത്തൊരു ബുള്ളറ്റ്, കണ്ടതേ സ്വന്തമാക്കി; തൃശൂരിൽ മോഷ്ടിച്ച ബൈക്ക് നമ്പർ പ്ലേറ്റ് മാറ്റി ഓടിച്ചയാൾ പിടിയിൽ