കാർ ഷോറുമിന് സമീപത്തൊരു ബുള്ളറ്റ്, കണ്ടതേ സ്വന്തമാക്കി; തൃശൂരിൽ മോഷ്ടിച്ച ബൈക്ക് നമ്പർ പ്ലേറ്റ് മാറ്റി ഓടിച്ചയാൾ പിടിയിൽ

Published : May 09, 2026, 10:02 PM IST
bike theft accused arrested by muvattupuzha police

Synopsis

ബൈക്ക് മോഷണ കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ പുത്തൻ ചിറ സ്വദേശി മുഹമ്മദ് ഫസൽ(20)നെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്

കൊച്ചി: ബൈക്ക് മോഷണ കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ പുത്തൻ ചിറ സ്വദേശി മുഹമ്മദ് ഫസൽ(20)നെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28ന് വെളുപ്പിനാണ് മുവാറ്റുപുഴ - അടൂപറമ്പ് ഭാഗത്ത് കാർ ഷോറൂമിന് സമീപം പാർക്ക് പെയ്തിരുന്ന ബുള്ളറ്റ് മോഷണം നടത്തിയത്. ഇയാൾക്ക് സമാന രീതിയിൽ പല സ്‌റ്റേഷനുകളിലും കേസുകൾ നിലവിലുള്ളതാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്ക് നമ്പർ പ്ലേറ്റ് മാറ്റി വെച്ച് ഓടിച്ച് വന്നതായി കാണപ്പെട്ട് ഊന്നുകൾ ഭാഗത്ത് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന ആൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

അന്വേഷണ സംഘത്തിൽ എസ്ഐമാരായ എൻഎസ് റോയ്, ബിനോയ് അബ്രാഹം, പി സി ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ് കുമാർ കെ വി, ഷിജു രാജപ്പൻ, ബിനിൽ എൽദോസ്, ശ്രീജു രാജൻ, ക്രിസ്‌തു ദാസ് പീറ്റർ, അൽസാർ കെ എം , മുഹിയുദീൻ കെ എം എന്നിവരും ഉണ്ടായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വർണം നൽകിയില്ലെങ്കിൽ ബന്ധത്തിൽ നിന്ന് പിന്മാറുമെന്ന് ഭീഷണി, യുവതിയിൽ നിന്ന് കൈക്കലാക്കിയത് 6 പവനോളം സ്വർണം; പ്രതി പിടിയിൽ
വിവാഹ സൽക്കാരത്തിനിടെ വരൻ്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മിൽ കൂട്ടയടി; എട്ട് പേർക്ക് പരിക്ക്, സംഭവം ഇടുക്കിയിൽ