വയനാട്ടിൽ കാട്ടുപന്നി ഓട്ടോ കുത്തി മറിച്ചു, ഡ്രൈവർക്ക് പരിക്ക്

Published : Oct 28, 2022, 12:31 PM ISTUpdated : Oct 28, 2022, 01:25 PM IST
വയനാട്ടിൽ കാട്ടുപന്നി ഓട്ടോ കുത്തി മറിച്ചു, ഡ്രൈവർക്ക് പരിക്ക്

Synopsis

കോട്ടത്തറ കരിഞ്ഞകുന്ന് പള്ളിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തിൽ ഓട്ടോയുടെ ചില്ലുകൾ പൂർണമായി തകർന്നു

വയനാട്: വയനാട് കോട്ടത്തറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. കോട്ടത്തറ സ്വദേശി വിശ്വനാഥനാണ് പരിക്കേറ്റത്. കോട്ടത്തറ കരിഞ്ഞകുന്ന് പള്ളിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തിൽ ഓട്ടോയുടെ ചില്ലുകൾ പൂർണമായി തകർന്നു. പരിക്കേറ്റ വിശ്വനാഥനെ കമ്പളക്കാടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
 

PREV
Read more Articles on
click me!

Recommended Stories

ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'
അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി