പൊക്കോട് വനപാതയില്‍ കാട്ടാനയുടെ ആക്രമണം; 62കാരന് പരിക്ക്, കാട്ടാനകളുടെ സാന്നിധ്യം യാത്രക്കാര്‍ക്ക് ഭീഷണി

Published : Oct 26, 2026, 08:09 PM IST
wild elephant attack injures 62 year old man on pokkode forest road

Synopsis

പൊക്കോട് റിസര്‍വ് വനത്തിനുള്ളിലെ പാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 62കാരന് പരിക്കേറ്റു.

മലപ്പുറം: പൊക്കോട് റിസര്‍വ് വനത്തിനുള്ളിലെ പാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 62കാരന് പരിക്കേറ്റു. എളമ്പിലാക്കോട് പൊക്കോട് സെറ്റില്‍മെന്‍റില്‍ താമസിക്കുന്ന കൃഷ്ണനാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ഏഴോടെ അകമ്പാടം തണ്ണിപ്പൊയില്‍ ഭാഗത്തെ പൊക്കോട് റിസര്‍വ് വനത്തിനുള്ളിലെ പാതയിലായിരുന്നു സംഭവം. ജോലിക്കായി നിലമ്പൂരിലേക്ക് പോകുന്നതിനിടെ കൃഷ്ണനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കാലിന്‍റെ തുടയ്ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് ഇദ്ദേഹത്തെ നിലമ്പൂര്‍ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനത്തിനുള്ളിലെ പാതയിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നില്‍പ്പെട്ടതെന്നാണ് വിവരം.

വനമേഖലയോട് ചേര്‍ന്നുള്ള പാതകളിലൂടെ ദിവസവും നിരവധി പേര്‍ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി യാത്ര ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള പാതകളില്‍ കാട്ടാനകളുടെ സാന്നിധ്യം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്. രാവിലെയും വൈകുന്നേരവും വനപാതകളിലൂടെ സഞ്ചരിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതിന്‍റെ ആവശ്യകതയും സംഭവം ചൂണ്ടിക്കാട്ടുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റ സംഭവം പ്രദേശവാസികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വനപാതകളിലൂടെയുള്ള യാത്ര സുരക്ഷിതമാക്കുന്നതിനും വന്യമൃഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംഎൽഎമാർക്ക് ഹാപ്പി ഡേ! ശമ്പളവും ആനൂകൂല്യവും വർധിപ്പിക്കുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം
പിഎസ്‍സി ക്രമക്കേടിൽ നടപടി: പരീക്ഷാവിഭാ​ഗം അഡീഷണൽ സെക്രട്ടറി ആർ ഹരിക്ക് സസ്പെൻഷൻ