മൂന്നാറിൽ ഓട്ടോയിൽ യാത്ര ചെയ്തവർക്കെതിരെ കാട്ടാനയാക്രമണം; യുവാവ് മരിച്ചു, രണ്ടുപേർക്ക് പരിക്ക്

Published : Feb 26, 2024, 11:06 PM IST
മൂന്നാറിൽ ഓട്ടോയിൽ യാത്ര ചെയ്തവർക്കെതിരെ കാട്ടാനയാക്രമണം; യുവാവ് മരിച്ചു, രണ്ടുപേർക്ക് പരിക്ക്

Synopsis

ഓട്ടോയിൽ ഉണ്ടായിരുന്ന എസക്കി രാജ, ഭാര്യ റെജീന എന്നിവർക്കാണ് പരിക്ക്. ഇവരുടെ മകൾ പ്രിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന രണ്ടു ഇതര സംസ്‌ഥാന തൊഴിലാളികളും പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. 

ഇടുക്കി: മൂന്നാറിൽ ഓട്ടോയിൽ യാത്ര ചെയ്തവർക്കെതിരെയുണ്ടായ കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി മണിയാണ് മരിച്ചത്. ഇന്ന് രാത്രിയാണ് കാട്ടാനക്രമണം ഉണ്ടായത്. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവർ മണി എന്ന് വിളിക്കുന്ന സുരേഷ് കുമാർ ആണ് മരിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന എസക്കി രാജ, ഭാര്യ റെജീന എന്നിവർക്കാണ് പരിക്ക്. ഇവരുടെ മകൾ പ്രിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന രണ്ടു ഇതര സംസ്‌ഥാന തൊഴിലാളികളും പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. മണിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. പരിക്കേറ്റവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ട്രെയിൻ യാത്രക്കാർക്കൊരു സന്തോഷവാർത്ത; പാസഞ്ചർ ടിക്കറ്റ് നിരക്ക് കുറച്ചു, 50 ശതമാനം വരെ കുറയും

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും
നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്