'നല്ലവനായ ചില്ലിക്കൊമ്പൻ'; നെല്ലിയാമ്പതിയില്‍ നാട്ടുകാര്‍ ബഹളം വച്ചപ്പോള്‍ തിരിച്ചുപിടിച്ച് കാട്ടാന

Published : Mar 15, 2024, 09:33 PM ISTUpdated : Mar 15, 2024, 11:52 PM IST
'നല്ലവനായ ചില്ലിക്കൊമ്പൻ'; നെല്ലിയാമ്പതിയില്‍ നാട്ടുകാര്‍ ബഹളം വച്ചപ്പോള്‍ തിരിച്ചുപിടിച്ച് കാട്ടാന

Synopsis

നാട്ടുകാര്‍ ചില്ലിക്കൊമ്പൻ എന്ന് പേരിട്ട കാട്ടാന ഇടയ്ക്ക് ഇവിടെ ജനവാസമേഖലകളില്‍ ഇറങ്ങാറുണ്ട്. എന്നാല്‍ നാട്ടുകാര്‍ക്ക് കാര്യമായ പ്രയാസങ്ങളോ പ്രശ്നങ്ങളോ സൃഷ്ടിക്കാറില്ല.

പാലക്കാട്: നെല്ലിയാമ്പതിയില്‍ ജനവാസമേഖലയില്‍ വീണ്ടും ചില്ലിക്കൊമ്പനിറങ്ങി. സന്ധ്യ കഴിഞ്ഞാണ് സംഭവം. എവിടി ഫാക്ടറിക്ക് സമീപം കണ്ട ചില്ലിക്കൊമ്പൻ പ്രദേശത്തെ ലൈറ്റുകള്‍ തകര്‍ത്തു. എന്നാല്‍ നാട്ടുകാര്‍ ബഹളം വച്ചതോടെ കൊമ്പൻ ഇവിടെ നിന്ന് തിരിച്ചുപോയി. 

നാട്ടുകാര്‍ ചില്ലിക്കൊമ്പൻ എന്ന് പേരിട്ട കാട്ടാന ഇടയ്ക്ക് ഇവിടെ ജനവാസമേഖലകളില്‍ ഇറങ്ങാറുണ്ട്. എന്നാല്‍ നാട്ടുകാര്‍ക്ക് കാര്യമായ പ്രയാസങ്ങളോ പ്രശ്നങ്ങളോ സൃഷ്ടിക്കാറില്ല. അതിനാല്‍ തന്നെ നെല്ലിയാമ്പതിക്കാര്‍ക്ക് പ്രിയങ്കരനാണ് ചില്ലിക്കൊമ്പൻ. 

ചക്ക, മാങ്ങാ കാലത്ത് ചില്ലിക്കൊമ്പൻ കാടിറങ്ങി വന്ന് ഇവയെല്ലാം യഥേഷ്ടം കഴിച്ച് തിരിച്ചുപോകാറുണ്ടത്രേ. എന്നാല്‍ അഞ്ച് മാസം മുമ്പ് പതിവെല്ലാം തെറ്റിച്ച് ദിവസങ്ങളോളം നെല്ലിയാമ്പതിയില്‍ തോട്ടങ്ങളിലും തൊഴിലാളികള്‍ കഴിഞ്ഞുകൂടുന്ന പാഡികള്‍ക്ക് സമീപത്തും മറ്റുമായി കറങ്ങിനടന്നത് അല്‍പം ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. 

Also Read:- കാട്ടാനയെ തുരത്തി മടങ്ങി, പിന്നാലെ ആനയുടെ ആക്രമണം, യുവാവിന് ദാരുണാന്ത്യം, ഗൂഡല്ലൂരിൽ മൂന്നാഴ്ചയ്ക്കിടെ 3 മരണം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം