
തൃശൂർ: അതിരപ്പിള്ളി മേഖലയിലേക്കെത്തിയ വിനോദസഞ്ചാരികളുടെ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന. റോഡിന് ഇരുവശവും നിന്നിരുന്ന ആനക്കൂട്ടത്തിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ പിടിയാനയാണ് കാറിനു നേരെ പാഞ്ഞടുത്തത്. ഇന്നലെ വൈകുന്നേരമാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. അദ്ഭുതകരമായാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത്.
ചാലക്കുടി-മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയില്‍ ആനക്കയത്ത് വെച്ചായിരുന്നു സംഭവം. മലക്കപ്പാറയില്‍നിന്നും തിരികെ വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറിനുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്. റോഡിലിറങ്ങിയ ആനക്കൂട്ടത്തിൽ നിന്നും പിടിയാന കാറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആന വരുന്നത് കണ്ട് കാര്‍ നിർത്തിയിട്ടിരുന്നു. എന്നാൽ കാറിന് നേരെ കാട്ടാന ഓടിവരുന്നത് കണ്ടതോടെ കാർ പിന്നോട്ടെടുത്താണ് ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടത്. കാറിന് പിറകെ ഓട്ടം തുടർന്നെങ്കിലും അതിസാഹസികമായാണ് വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത്. കാട്ടാന പിന്നീട് കാടുകയറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മറ്റൊരു സംഘമാണ് പകർത്തിയത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam