
മാനന്തവാടി: കഴിഞ്ഞ ദിവസം ദൗത്യത്തിനിടെ ചരിഞ്ഞ തണ്ണീർ കൊമ്പന്റെ ശരീരത്തിൽ പെല്ലറ്റുകൾ തറച്ച അടയാളം. ജനവാസ മേഖലയിൽ എത്തിയപ്പോൾ കൊണ്ടതാകാമെന്നാണ് നിഗമനം. കൃഷിയിടങ്ങളിൽ വന്നപ്പോൾ ഏറ്റതുമാകാമെന്നും വനം വകുപ്പ് പറയുന്നു. ആനയെ കേരളം സ്പോട് ചെയ്തത് തോൽപ്പെട്ടി കാടുകളിലായിരുന്നു. റേഡിയോ കോളർ കണ്ടതോടെ ഐഡി വാങ്ങി ട്രാക്ക് ചെയ്യാൻ തുടങ്ങി. 4- 5 മണിക്കൂറുകളുടെ ഇടവേളയിലായിരുന്നു സിഗ്നൽ ലഭിച്ചത്. സിഗ്നൽ പ്രശ്നം ആനയെ പിന്തുടരുന്നതിനു തടസം സൃഷ്ടിച്ചു.
Read More.... അരിക്കൊമ്പനെ കുറിച്ചുള്ള നിർണായകമായ വിവരങ്ങൾ പുറത്ത് വിട്ട് തമിഴ്നാട്; 'കുങ്കിയാനയാക്കാൻ ഉദ്ദേശിക്കുന്നില്ല'
മാനന്തവാടിയിൽനിന്ന് മയക്കുവെടി വെച്ച് പിടികൂടി എലിഫന്‍റ് ആംബുലന്‍സില്‍ ബന്ദിപ്പൂര്‍ രാമപുരയിലെ ആന ക്യാമ്പിലെത്തിച്ചെങ്കിലും തണ്ണീര്‍ കൊമ്പന്ർ ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. എലിഫന്‍റ് ആംബുലന്‍സ് രാമപുര ക്യാമ്പിലെത്തി നിര്‍ത്തിയപ്പോള്‍ തന്നെ തണ്ണീര്‍ കൊമ്പൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും പുറത്തേക്ക് നടത്തി ഇറക്കാനായില്ലെന്നുമാണ് കര്‍ണാടക വനംവകുപ്പ് അധികൃതര്‍ പറയുന്നത്. പിന്നീട് ആന എഴുന്നേറ്റില്ല. പിന്നീട് അല്‍പസമയത്തിനകം ചരിഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറെ നേരം കുടിവെള്ള കിട്ടാത്തതിനാല്‍ നിര്‍ജലീകരണവും തിരിച്ചടിയായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam