കേരളത്തിനാവശ്യമായ വാക്സീൻ ഉടൻ നൽകുമെന്ന് കേരള എംപിമാരോട് കേന്ദ്ര ആരോഗ്യമന്ത്രി

Published : Jul 27, 2021, 04:31 PM IST
കേരളത്തിനാവശ്യമായ വാക്സീൻ ഉടൻ നൽകുമെന്ന് കേരള എംപിമാരോട് കേന്ദ്ര ആരോഗ്യമന്ത്രി

Synopsis

കഴിഞ്ഞ ആഴ്ച എറണാകുളം എംപി ഹൈബി ഈഡനുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിന് നൽകിയ പത്ത് ലക്ഷത്തോളം ഡോസ് വാക്സീൻ വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെന്ന കേന്ദ്രമന്ത്രി പറഞ്ഞിരുന്നു

ദില്ലി: വാക്സീൻ ക്ഷാമം നേരിടുന്ന കേരളത്തിന് ആവശ്യമായ വാക്സീൻ ഉടൻ ഉറപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. തന്നെ സന്ദർശിക്കാനെത്തിയ കേരളത്തിലെ ഇടത് എംപിമാർക്കാണ് മന്ത്രി ഈ ഉറപ്പ് നൽകിയത്. സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം എംപിയുടെ നേതൃത്വത്തിലായിരുന്നു എംപിമാരും കേന്ദ്ര ആരോഗ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച. 

കൊവിഡ് ചികിത്സയിലും വാക്സിനേഷനിലും കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് കൂടിക്കാഴ്ചയിൽ മന്ത്രി പറഞ്ഞതായി ഇടതുപക്ഷ എംപിമാർ പറഞ്ഞു. വാക്സിനേഷന്റെ വേഗത കണക്കിലെടുത്തു മുൻകൂറായി  കേരളത്തിന് കൂടുതൽ വാക്സിൻ നൽകുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും എംപിമാർ കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ആഴ്ച എറണാകുളം എംപി ഹൈബി ഈഡനുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിന് നൽകിയ പത്ത് ലക്ഷത്തോളം ഡോസ് വാക്സീൻ വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെന്ന കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ഇത് സംസ്ഥാനത്ത് വലിയ വിവാദമായി.  ഇതിന് പിന്നാലെ കേരളത്തിൽ നാലരലക്ഷത്തോളം പേർക്ക് ഒരൊറ്റദിവസം വാക്സീൻ നൽകി.  സംസ്ഥാനത്ത് വാക്സീൻ സ്റ്റോക്ക് ഏതാണ്ട് തീർന്ന നിലയിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ അറിയിച്ചിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം