
മലപ്പുറം: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് വച്ച് വിലപേശില്ലെന്നും യുഡിഎഫിനൊപ്പം ശക്തമായി മുന്നിലുണ്ടാകുമെന്നും പി.വി.അൻവർ. മുഖ്യമന്ത്രി പിണറായി വിജയനോട് ഇടഞ്ഞ് എൽഡിഎഫ് മുന്നണി വിട്ട പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതികരണം. തൃണമൂൽ കോൺഗ്രസായാകും യുഡിഎഫ് മുന്നണിയിലേക്ക് എത്തുകയെന്നും മുന്നണി പ്രവേശന കടമ്പകൾ പരിഹരിക്കാൻ സമയമെടുക്കുമെന്നും അൻവർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
മുന്നണി പ്രവേശത്തിന് കുറേയേറെ നടപടിക്രമങ്ങളുണ്ട്. നാളെ കൊൽക്കത്തയിലെത്തി തൃണമൂൽ കോൺഗ്രസ് ദേശീയ നേതാക്കളെ കാണും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ച നടത്തും. നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ പ്രചാരണത്തിന് മമതാ ബാനർജിയെ കൊണ്ടുവരാൻ ശ്രമിക്കും. ഇക്കാര്യങ്ങളടക്കം യുഡിഎഫ് നേതാക്കളുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അൻവർ വ്യക്തമാക്കി. ഞാൻ കുടയിൽ ഒതുങ്ങുന്ന വടി തന്നെയാണ്. നിലമ്പൂരിൽ പിണറായിസത്തിന് വലിയ തിരിച്ചടിയുണ്ടാവുമെന്നും അൻവർ അഭിപ്രായപ്പെട്ടു.
പിവി അൻവർ യുഡിഎഫിലേക്ക്; ഘടകകക്ഷിയിൽ ലയിക്കാനുള്ള നീക്കത്തിന് പച്ചക്കൊടി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam