ഉരുൾപൊട്ടൽ സാധ്യത; കോട്ടയത്ത് കൂടുതൽ തടയണകൾ പൊളിക്കുമെന്ന് മന്ത്രി വാസവൻ  

Published : Aug 03, 2022, 04:54 PM ISTUpdated : Aug 03, 2022, 04:57 PM IST
ഉരുൾപൊട്ടൽ സാധ്യത; കോട്ടയത്ത് കൂടുതൽ തടയണകൾ പൊളിക്കുമെന്ന് മന്ത്രി വാസവൻ  

Synopsis

കോട്ടയം ജില്ലയിൽ മലയോര മേഖലകളിലെ തടയണകൾ പൊളിക്കുമെന്ന് മന്ത്രി വി എൻ വാസവൻ 

കോട്ടയം : സംസ്ഥാനത്താകെ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. മലയോര മേഖലകളിലാണ് മഴ കൂടുതൽ ശക്തമായത്. അപ്രതീക്ഷിതമായി കണ്ണൂർ അടക്കമുള്ള ജില്ലകളിലെ  ചിലയിടങ്ങളിൽ ഉരുൾപ്പൊട്ടലുകളുണ്ടായി. ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് പലയിടത്തും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കുകയാണ്. കോട്ടയം ജില്ലയിൽ മലയോര മേഖലകളിലെ തടയണകൾ പൊളിക്കുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഉരുൾ പൊട്ടൽ സാധ്യത കണക്കിലെടുത്താണ് തീരുമാനം. കോട്ടയം ജില്ലയിലെ ഉരുൾപൊട്ടലുകൾക്ക്‌ കാരണം ക്വാറികളുടെ പ്രവർത്തനമല്ലെന്നും വി.എൻ വാസവൻ അറിയിച്ചു. കഴിഞ്ഞ പ്രളയത്തിന് ശേഷം ക്വാറികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. ആ നിയന്ത്രണങ്ങൾ ഇപ്പോഴും  തുടരുകയാണെന്നും മന്ത്രി വാസവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സംസ്ഥാനത്ത് ആശ്വാസം; അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചു, അണക്കെട്ടുകളിൽ ജാഗ്രത തുടരുന്നു

അതേസമയം, റെഡ് അലർട്ട് പിൻവലിച്ചെങ്കിലും സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കും. 11 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 

നാളെ പത്തനംതിട്ട മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ടാണ്. മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.  മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. 

ഓറഞ്ച് അലേര്‍ട്ട് അറിയിപ്പ് ഇങ്ങനെ

03-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

04-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

05-08-2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

 

യെല്ലോ അലേര്‍ട്ട് അറിയിപ്പ് ഇങ്ങനെ

03-08-2022: തിരുവനന്തപുരം, കൊല്ലം, കാസറഗോഡ്

04-08-2022: തിരുവനന്തപുരം, കൊല്ലം

05-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

06-08-2022: കോഴിക്കോട്,  കണ്ണൂർ, കാസർഗോഡ്

07-08-2022:കോഴിക്കോട്,  കണ്ണൂർ, കാസർഗോഡ്

Kerala Rain: തീവ്രമഴ മുന്നറിയിപ്പില്ല, തലസ്ഥാനമടക്കം 3 ജില്ലയിൽ വലിയ ആശ്വാസം; അതിതീവ്ര മഴ സാധ്യത ഒരിടത്തുമില്ല

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വ്രണവുമായി എത്തിയ 5 വയസുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ല; മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ പരാതി
ഐപിഎസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി; എസ് ഹരിശങ്കറിനെ വീണ്ടും മാറ്റി, കാളിരാജ് മഹേശ്വർ കൊച്ചി കമ്മീഷണർ