വ്യവസായശാലകളില്‍ സുരക്ഷ ഉറപ്പാക്കും, രാസവസ്തുക്കള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published May 8, 2020, 6:05 PM IST
Highlights

 സംസ്ഥാനത്തെ രാസവസ്തു ശാലകളിലും ലോക് ഡൗണിന് ശേഷം തുറക്കുന്ന ഇതര വ്യവസായസ്ഥാപനങ്ങളിലും സുരക്ഷാമുന്‍കരുതലുകള്‍ ഉറപ്പ് വരുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ രാസവസ്തു ശാലകളിലും വ്യവസായ ശാലകളിലും സുരക്ഷ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 
വിശാഖപട്ടണത്ത് ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അടച്ച വ്യവസായ ശാലയില്‍ നിന്നും വിഷവാതകം വമിച്ച് അപകടമുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ രാസവസ്തു ശാലകളിലും ലോക് ഡൗണിന് ശേഷം തുറക്കുന്ന ഇതര വ്യവസായസ്ഥാപനങ്ങളിലും സുരക്ഷാമുന്‍കരുതലുകള്‍ ഉറപ്പ് വരുത്തും. നിര്‍മ്മാണ മേഖലയില്‍ സൂക്ഷിച്ചിരിക്കുന്ന രാസവസ്തുക്കളാണ് പരിശോധിക്കുക. ഇതിനായി വ്യവസായ വകുപ്പ് ആവശ്യമായ ഇടപെടല്‍ നടത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ്; കണ്ണൂരിൽ 10 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് പേർക്ക് നെഗറ്റീവായി. ചെന്നൈയിൽ നിന്ന് വന്ന വൃക്കരോഗിയായ എറണാകുളം സ്വദേശിക്കാണ് കൊവിഡ് ബാധിച്ചത്. ആകെ 16 പേർ മാത്രമേ ഇപ്പോൾ വൈറസ് ബാധിച്ച് ചികിത്സയിലുള്ളൂ. 503 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 20157 പേരാണ് നിരീക്ഷണത്തിലുള്ളത്. 19810 പേർ വീടുകളിലും 347 ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 35856 സാമ്പിളുകൾ പരിശോധനക്കയച്ചു. 35355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി

 

click me!