വാഹനപ്രേമികൾക്ക് ആശ്വാസമാകുമോ? മോഡിഫിക്കേഷനിൽ പൊതുജനഅഭിപ്രായം തേടി എംവിഡി

Published : Jul 28, 2026, 06:25 AM IST
MVD KERALA

Synopsis

വാഹന മോഡിഫിക്കേഷൻ ഏതുതരത്തിലാകാം, രൂപമാറ്റം ഏതു രീതിയിൽ വരുത്താം, ഇതുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്‌നങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ പ്രധാനപ്പെട്ട ചോദ്യങ്ങളാണ് ഗൂഗിൾ ഫോർമാറ്റ് സർവേയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

തിരുവനന്തപുരം: വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പേഴ്‌സണലൈസേഷനെക്കുറിച്ചുമുള്ള നിർദ്ദേശങ്ങളും ആശങ്കകളും അറിയിക്കാനായി കേരള മോട്ടോർ വാഹന വകുപ്പ്  പ്രത്യേക സർവേയ്ക്ക് തുടക്കം കുറിച്ചു. വാഹന മോഡിഫിക്കേഷനുകൾ സംബന്ധിച്ച് പൊതുജനങ്ങളുടെയും വാഹനപ്രേമികളുടെയും അഭിപ്രായങ്ങൾ തേടാനും, അവയുടെ നിയമസാധുതകൾ പരിശോധിക്കാനുമാണ് ഈ നടപടി.

റോഡ് സുരക്ഷയും കർശനമായ പരിസ്ഥിതി മാനദണ്ഡങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ട്, വാഹനപ്രേമികൾക്ക് അനുയോജ്യമായ വ്യക്തവും പുരോഗമനപരവുമായ ഒരു നയരേഖ രൂപീകരിക്കാനാണ് ഈ സർവേയിലൂടെ ലക്ഷ്യമിടുന്നത്. വാഹന മോഡിഫിക്കേഷൻ ഏതുതരത്തിലാകാം, രൂപമാറ്റം ഏതു രീതിയിൽ വരുത്താം, ഇതുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്‌നങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ പ്രധാനപ്പെട്ട ചോദ്യങ്ങളാണ് ഗൂഗിൾ ഫോർമാറ്റ് സർവേയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുണ്ടറ പൊലീസ് കസ്റ്റഡി മർദന ആരോപണം; ഡിജിപി ഉടൻ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് നൽകും
ഗുരുവായൂർ ദേവസ്വം സാമ്പത്തിക ഇടപാടുകൾ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും