ഡിസംബർ 6, ബാബറി മസ്ജിദ് ദിനത്തിൽ പുതിയ ബാബറി മസ്ജിദ് നിർമ്മാണത്തിന് തുടക്കമിടും; തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ പ്രസ്താവന വിവാദത്തിൽ

Published : Nov 22, 2025, 10:27 AM ISTUpdated : Nov 22, 2025, 10:45 AM IST
Babri Masjid

Synopsis

ബാബറി മസ്ജിദ് ദിനത്തിൽ ബംഗാളിൽ ബാബറി മസ്ജിദ് നിർമ്മാണത്തിന് തുടക്കമിടുമെന്നാണ് ഹുമയൂൺ കബീറിൻ്റെ പ്രസ്താവന.

ദില്ലി: ബാബറി ദിനവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീറിൻ്റെ പ്രസ്താവന വിവാദത്തിൽ. ബാബറി മസ്ജിദ് ദിനത്തിൽ ബംഗാളിൽ ബാബറി മസ്ജിദ് നിർമ്മാണത്തിന് തുടക്കമിടുമെന്നാണ് ഹുമയൂൺ കബീറിൻ്റെ പ്രസ്താവന. ഡിസംബർ 6 ന് ബാബറി മസ്ജിദിന് തറക്കല്ലിടുമെന്നും മൂന്ന് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നും എംഎൽഎ പറയുന്നു. മുസ്ലിം വോട്ടിനായുള്ള നീക്കമാണ് ഹുമയൂൺ കബീറിൻ്റേതെന്ന് ബിജെപി ആരോപിച്ചു. സാമുദായിക സൗഹാർദ്ദം തകർക്കരുതെന്നും സംസ്ഥാന നേതൃത്വം വിമര്‍ശിക്കുന്നു.

ഡിസംബര്‍ 6 ന് ബാബറിന് സമ്ജിദ് ദിനത്തില്‍ പശ്ചിമ ബംഗാളില്‍ ബാബറി മസ്ജിദിന് തറക്കല്ലിടുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ അവകാശവാദമാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. തൃണമൂല്‍ എംഎല്‍എ ഹുമയൂന്‍ കബീറിന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. എംഎല്‍എ നൗഷാദ് സിദ്ധിഖിയെ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. രാഷ്ട്രീയ സെക്കുലർ മജ്ലിസ് പാർട്ടി എംഎല്‍എയാണ് സിദ്ധിഖി. മൂന്ന് വര്‍ഷം കൊണ്ട് പള്ളി പണിയുമെന്നാണ് ഹുമയൂന്റെ അവകാശവാദം. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുസ്ലിം വോട്ടിനായുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കമാണിതെന്നാണ് ബിജെപിയുടെ ആരോപിച്ചു.

PREV
Read more Articles on
click me!

Recommended Stories

കോണ്‍ഗ്രസില്‍ ഒരു ദിവസം മാത്രം; ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന തിരുവനന്തപുരത്തെ മുൻ കൗൺസിലർ തിരികെ ബിജെപിയിൽ
'രാഹുലിനെ എതിർത്താൽ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം, പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങൾ, പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ'