പാലക്കാട് മത്സരിക്കാനില്ല, വയനാട്ടില്‍ പ്രചാരണത്തിന് ഇറങ്ങും; നിലപാട് തുറന്ന് പറഞ്ഞ് കെ മുരളീധരൻ

Published : Jun 18, 2024, 12:39 PM IST
പാലക്കാട് മത്സരിക്കാനില്ല, വയനാട്ടില്‍ പ്രചാരണത്തിന് ഇറങ്ങും; നിലപാട് തുറന്ന് പറഞ്ഞ് കെ മുരളീധരൻ

Synopsis

വട്ടിയൂർക്കാവ് തന്‍റെ വീട് ആണ്. ഇപ്പോൾ തനിക്ക് സമയം ഉള്ളതിനാൽ ഇനി വട്ടിയൂർക്കാവിൽ എല്ലാ കാര്യങ്ങളിലും സജീവമായി ഉണ്ടാകും എന്നും മുരളീധരൻ പറഞ്ഞു

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും എന്നാല്‍, വയനാട് ലോക്സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും കെ മുരളീധരൻ. നേതാവ് നിലപാട് പരിപാടിയിൽ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോണുമായി സംസാരിക്കുകയായിരുന്നു മുരളീധരൻ. തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പൊതുരംഗത്തുനിന്ന് തല്‍ക്കാലത്തേക്ക് വിട്ടുനില്‍ക്കുകയാണെന്നും ഇനി മത്സരിക്കാനില്ലെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.

എന്നാല്‍, വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതോടെയാണ് പ്രചാരണത്തിനിറങ്ങുമെന്നും മാറി നില്‍ക്കാനാകില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കിയത്. നെഹ്‌റു കുടുംബം മത്സരിക്കുമ്പോള്‍ കോൺഗ്രസ് പ്രവര്‍ത്തകന് മാറി നില്‍ക്കാനാകില്ല. അതിനാല്‍ തന്നെ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും. എന്നാല്‍, പാലക്കാട്ട് മത്സരിക്കാൻ ഇല്ല. വട്ടിയൂർക്കാവ് തന്‍റെ വീട് ആണ്. ഇപ്പോൾ തനിക്ക് സമയം ഉള്ളതിനാൽ ഇനി വട്ടിയൂർക്കാവിൽ എല്ലാ കാര്യങ്ങളിലും സജീവമായി ഉണ്ടാകും എന്നും മുരളീധരൻ പറഞ്ഞു.  കെ മുരളീധരൻ പങ്കെടുക്കുന്ന നേതാവ് നിലപാട് ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.

സി.എം.ആർ.എൽ - എക്സാലോജിക് മാസപ്പടി ഇടപാട്; മുഖ്യമന്ത്രിക്കും വീണ വിജയനും ഹൈക്കോടതി നോട്ടീസ്

 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം