'ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല, ഒട്ടും താഴെയല്ല പുരുഷന്‍'; വെറൈറ്റി പിടിക്കാൻ നോക്കി മിൽമ, പരിഹാസം

Published : Mar 08, 2025, 12:33 PM IST
'ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല, ഒട്ടും താഴെയല്ല പുരുഷന്‍'; വെറൈറ്റി പിടിക്കാൻ നോക്കി മിൽമ, പരിഹാസം

Synopsis

വ്യാപകമായ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് മിൽമയുടെ പോസ്റ്റിന് താഴെ കമന്‍റുകളിൽ നിറയുന്നത്.

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തിന്‍റെ ആശംസകൾ നേര്‍ന്നുള്ള മിൽമയുടെ ഫേസ്ബുക്ക് പോസ്റ്റിൽ സോഷ്യല്‍ മീഡിയയിൽ വലിയ ചർച്ച. അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാള്‍ ഒട്ടും താഴെയല്ല പുരുഷന്‍ എന്നാണ് പോസ്റ്റിൽ മിൽമ പറയുന്നത്. വുമൺസ് ഡേ പോസ്റ്റ് ചെയ്തെങ്കിൽ ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല.

കാരണം സ്ത്രീകൾക്കൊപ്പം തുല്യത പുരുഷന്മാര്‍ക്കും വേണമെന്നും മിൽമയുടെ പോസ്റ്റിൽ പറയുന്നു. വ്യാപകമായ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് പോസ്റ്റിന് താഴെ കമന്‍റുകളിൽ നിറയുന്നത്. വുമണ്‍സ് ഡേയുടെ ചരിത്രം എന്താണെന്ന് വിശദീകരിക്കുന്ന കമന്‍റുകളുമുണ്ട്. മിൽമ എത്രയും വേഗം പി ആര്‍ ടീമിനെ മാറ്റണമെന്ന് ഉപദേശിച്ചവരുമുണ്ട്.

'കോമ'യിലുള്ള യുവാവ് കൊളോസ്റ്റമി ബാഗുമായി സ്വകാര്യ ആശുപത്രിയുടെ പുറത്ത്; ഉന്നയിച്ചത് ഗുരുതര ആരോപണം, അന്വേഷണം

എംആർഐ ടെക്നീഷ്യനായ യുവതി എംആർഐ മുറിയിൽ കയറുമ്പോഴെല്ലാം വയറ്റിലൊരു ചലനം; ഒടുവിൽ കാരണം കണ്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി