
കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചരണം കൊഴുപ്പിക്കാന്‍ രാഹുല്‍ഗാന്ധി എത്തുമോ?.വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് ഇന്നുള്ളത് രണ്ട് പരിപാടികളാണ്.രാവിലെ പത്തരയ്ക്ക് മാനന്തവാടി നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ കാൻസർ സെൻ്ററിൻ്റെ എച്ച്ടി കണക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് ശേഷം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലാണ് പരിപാടി.വൈകീട്ട് ആറരയ്ക്ക് കോടഞ്ചേരിയിലെ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെൻ്റ് സെൻ്ററിൻറെ ശിലാസ്ഥാപനം രാഹുൽ നിർവഹിക്കും.മറ്റു പരിപാടികൾ ഒന്നും മണ്ഡലത്തിൽ നിശ്ചയിച്ചിട്ടില്ല.നിലവിലെ ക്രമീകരണം അനുസരിച്ച് രാഹുൽ ഗാന്ധി രാത്രി ദില്ലിയിലേക്ക് മടങ്ങും.എന്നാൽ ഉപതരെഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലേക്ക് രാഹുലിൻ്റെ സർപ്രൈസ് എൻട്രിയും അഭ്യൂഹങ്ങളിലുണ്ട്.
എംപി സ്ഥാനം തിരികെ കിട്ടിയതിന് പിന്നാലെ ഇന്നലെ വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് കൽപ്പറ്റയിൽ വൻ വരവേൽപ്പാണ് കിട്ടിയത്.മോദിയെ കടന്നാക്രമിച്ചും മണിപ്പൂർ അനുഭവം പങ്കുവച്ചുമാണ് രാഹുൽ സംസാരിച്ചത്. എത്ര തവണ അയോഗ്യനാക്കിയാലും വയനാടുമായുള്ള ബന്ധം ഇല്ലാതാവില്ലെന്ന് രാഹുൽ പറഞ്ഞു.എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച ഒമ്പത് വീടുകളുടെ താക്കേൽ ഉമടകൾക്ക് കൈമാറി.
പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടം, ബിജെപി സ്ഥാനാർത്ഥിയെ ഇന്നറിയാം: കളം നിറഞ്ഞ് ഇരുമുന്നണികളും
പുണ്യാളൻ പരാമർശത്തിൽ ഇടപെടില്ല, ചികിത്സാ വിവാദത്തിൽ യൂ ടേൺ; അനിൽകുമാറിനെ തിരുത്തി എംവി ഗോവിന്ദൻ