
തിരുവനന്തപുരം: വിദ്യാർത്ഥികളെ ഇരകളാക്കിക്കൊണ്ട് മണി ചെയിൻ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി. ചോദ്യോത്തരവേളയില്‍ മോൻസ് ജോസഫിന്‍റെ അടിയന്തിര ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പുതിയ തട്ടിപ്പ് രീതിയാണിത്. കർശനമായി നേരിടുമെന്ന് മുഖ്യമന്ത്രി വിശദമാക്കി. വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പൊലീസ് ജാഗ്രത പാലിക്കും. അന്വേഷണം ഊർജിതമായി മുന്നോട്ട് കൊണ്ടു പോകുമെന്നും നിയമനിർമാണം നടത്തുമെന്നും മുഖ്യമന്ത്രി നിയമ സഭക്ക് ഉറപ്പ് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam