
കൊച്ചി : രക്താർബുദ ചികിത്സയ്ക്കിടെ രോഗിയായ കുട്ടിക്ക് എയ്ഡ്സ് ബാധിച്ച സംഭവത്തിൽ, കുട്ടിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുമോ എന്ന് അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകി. മൂന്നാഴ്ച്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തിരുവനന്തപുരം ആർസിസിയിൽ നിന്നും രക്തം മാറ്റിവെക്കുന്നതിനിടെയാണ് കുട്ടിക്ക് രക്തത്തിലൂടെ എയ്ഡ്സ് ബാധയുണ്ടായത്. ആർസിസിയിലെ നിലവിലുള്ള രക്ത പരിശോധനാ സംവിധാനത്തിന്റെ വിശദാംശങ്ങളും അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ആലപ്പുഴ സ്വദേശിനി മരിച്ച സംഭവത്തിൽ പിതാവ് നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ.
സ്പേഡെക്സ് ഡീ-ഡോക്കിംഗ് വിജയം; ഐഎസ്ആര്‍ഒയെ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam