
തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനെ ലോക നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. കൊച്ചുവേളി, പേട്ട, നേമം, തിരുവനന്തപുരം എന്നിവയുടെ ഒന്നിച്ചുള്ള വികസനമാണ് ലക്ഷ്യം. പ്രത്യേക റെയിൽവെ സോൺ ഉണ്ടോ ഇല്ലയോ എന്നതല്ല, എത്ര പണം ചെലവഴിക്കുന്നു എന്നത്തിലാണ് കാര്യം. കേരളത്തിലെ 34 സ്റ്റേഷനുകൾ വികസനത്തിന്റെ പാതയിലാണ്. കെ റെയിലിന്റെ ഡിപിആർ സമർപ്പിച്ചപ്പോൾ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഒരു പാട് ടെക്‌നിക്കൽ, പരിസ്ഥിതി പ്രശ്നങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അന്തിമ തീരുമാനം സംസ്ഥാനവുമായി ആലോചിച്ച ശേഷമെന്നും മന്ത്രി പറഞ്ഞു.
ഇപ്പോൾ ഡിപിആർ പരിശോധനയിലാണ്. ജനുവരിക്ക് ശേഷം തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള വന്ദേമെട്രോ വരും. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ആദ്യകോച്ചുകൾ തയ്യാറാകും. കേരളത്തിന് മുഖ്യപരിഗണനയെന്നും കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
Read More : വന്ദേഭാരത്, ജല മെട്രോ, വികസന പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; ആവേശമായി രണ്ട് ദിവസത്തെ സന്ദർശനം