കാറ്റ് ശക്തമാകും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്, ഇന്ന് മുതൽ 13 വരെ കടലിൽ പോകരുത്

Web Desk   | Asianet News
Published : Jul 09, 2021, 05:03 PM ISTUpdated : Jul 09, 2021, 05:11 PM IST
കാറ്റ് ശക്തമാകും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്, ഇന്ന് മുതൽ 13 വരെ കടലിൽ പോകരുത്

Synopsis

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിലും ചില അവസരങ്ങളിൽ  60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഇന്ന് മുതൽ 13 ാം തിയതി വരെ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ  നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നാണ് അറിയിപ്പ്.

കാലവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് ചുവടെ

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

2021 ജൂലൈ 9 മുതൽ 13 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ  നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

09-07-2021: കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിലും ചില അവസരങ്ങളിൽ  60 കി.മീ  വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

10-07-2021 മുതൽ 13-07-2021 വരെ: കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിലും ചില അവസരങ്ങളിൽ  60 കി.മീ  വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദേശം

09-07-2021: കന്യാകുമാരി - മാലിദ്വീപ് - ഗൾഫ് ഓഫ് മാന്നാർ എന്നീ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

10-07-2021 മുതൽ 12-07-2021 വരെ: കന്യാകുമാരി - മാലിദ്വീപ് - ഗൾഫ് ഓഫ് മാന്നാർ എന്നീ പ്രദേശങ്ങളിലും, തമിഴ്നാട്  തീരത്തും തെക്ക് ബംഗാൾ ഉത്കടലിലും മധ്യ ബംഗാൾ ഉത്കടലിലും ആൻഡമാൻ കടലിലും   മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ  വേഗതയിൽ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

09-07-2021 മുതൽ 12-07-2021 വരെ: മാലിദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

09-07-2021 മുതൽ 11-07-2021 വരെ: തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ  സമുദ്ര ഭാഗങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

12-07-2021 മുതൽ 13-07-2021 വരെ: തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടുക്കിയിലെ തകർപ്പൻ വിജയത്തിനിടയിലും യുഡിഎഫിന് നിരാശ; മുൻ എംഎൽഎയുടെ പരാജയം നാണക്കേടായി, രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ഇഎം അഗസ്തി
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ തിരിച്ചടി; പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, 'ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും'