ബഹിരാകാശത്ത് സ്വന്തം നിലയം നിർമിക്കാൻ നോക്കുന്ന വേളയിൽ ആളുകളെ തമ്മിലകറ്റുന്ന നിയമം; സിഎഎ പിൻവലിക്കണം:കാന്തപുരം

Published : Mar 12, 2024, 10:56 AM ISTUpdated : Mar 12, 2024, 11:53 AM IST
ബഹിരാകാശത്ത് സ്വന്തം നിലയം നിർമിക്കാൻ നോക്കുന്ന വേളയിൽ ആളുകളെ തമ്മിലകറ്റുന്ന നിയമം; സിഎഎ പിൻവലിക്കണം:കാന്തപുരം

Synopsis

ബഹിരാകാശത്ത് സ്വന്തമായ നിലയം നിർമിക്കാൻ നമ്മുടെ രാജ്യം ആലോചിക്കുന്ന കാലത്ത് വിശ്വാസത്തിന്റെയും സ്വത്വത്തിന്റെയും പേരിൽ ആളുകളെ തമ്മിലകറ്റുന്ന നിയമങ്ങൾ കൊണ്ടുവരുന്നത് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ വലുപ്പം കുറയ്ക്കാനേ ഇടയാക്കൂ.

മലപ്പുറം : പൗരത്വത്തിന്റെ മാനദണ്ഡം മതമാകുന്നത് ഭരണഘടനാ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കാന്തപുരം എ പി അബൂബക്കർ  മുസ്‌ലിയാർ. ജനങ്ങൾക്കിടയിൽ സൗഹൃദവും ഐക്യവും രൂപപ്പെടുത്തുന്നതിന് പകരം ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രപുരോഗതിക്ക് തടസ്സമാകും. ബഹിരാകാശത്ത് സ്വന്തമായ നിലയം നിർമിക്കാൻ നമ്മുടെ രാജ്യം ആലോചിക്കുന്ന കാലത്ത് വിശ്വാസത്തിന്റെയും സ്വത്വത്തിന്റെയും പേരിൽ ആളുകളെ തമ്മിലകറ്റുന്ന നിയമങ്ങൾ കൊണ്ടുവരുന്നത് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ വലുപ്പം കുറയ്ക്കാനേ ഇടയാക്കൂ. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമ വിജ്ഞാപനം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുട്ടികളുടേത് ഉൾപ്പെടെ അശ്ലീല വീഡിയോകൾ വിറ്റു; ചുങ്കത്തറ സ്വദേശിയായ 20കാരൻ അറസ്റ്റിൽ
വമ്പൻ നീക്കവുമായി ബിജെപി, ട്വന്‍റി 20 എൻഡിഎ മുന്നണിയിലേക്ക്, രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി; പ്രഖ്യാപനം ഉടൻ