
തിരുവനന്തപുരം: പൊലീസ് നായ കല്യാണിയുടെ മരണത്തിലെ ദുരൂഹത നീക്കി കെമിക്കൽ റിപ്പോർട്ട്. നായ ചത്തത് വിഷം ഉള്ളിൽ ചെന്നിട്ടല്ലെന്നാണ് കെമിക്കൽ റിപ്പോർട്ട് പറയുന്നത്. മരണ കാരണം സെപ്റ്റിക് ഹെമറേജെന്ന് റിപ്പോർട്ട്. പോസ്റ്റുമോർട്ടത്തിലാണ് വിഷം ഉള്ളിൽ ചെന്നതായി ഡോക്ടർ സംശയം പ്രകടിപ്പിച്ചത്. ആഹാരം ദഹിക്കാത്തതിനാലുള്ള ദുർഗന്ധമാണെന്നാണ് നിഗമനം. ദുരൂഹത നീങ്ങിയതോടെ മൂന്ന് പൊലീസുകാർക്കെതിരെ നേരത്തെ ശുപാർശ ചെയ്ത വകുപ്പ് തല നടപടി പിൻവലിച്ചേക്കും. പൂന്തുറ ഡോഗ് സ്ക്വാഡിലെ എസ്.ഐ ഉണ്ണിത്താൻ, പരിശീലകരായ രഞ്ജിത്ത്, ശ്യാം എന്നിവർക്കെതിരെയാണ് അച്ചടക്കനടപടിക്ക് ശുപാർശ ചെയ്തിരുന്നത്.
തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഡോഗ് സ്ക്വാഡ് അംഗമായിരുന്നു കല്യാണി. കഴിഞ്ഞ വര്‍ഷം നവംബര്‍ 20 നാണ് ഇൻസ്പെക്ടർ റാങ്കിലുള്ള കല്യാണി ചത്തത്. നായയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ദുരൂഹതകൾ വഴി തുറക്കുന്നത്. കല്ല്യാണിയുടെ ആന്തരിക അവയവങ്ങളിൽ കണ്ടെത്തിയ വിഷാംശമാണ് സംശയത്തിലേക്ക് വിരല്‍ ചൂണ്ടിയത്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ റിപ്പോർട്ട് ചെയ്തതനുസരിച്ചാണ് നായയുടെ ആന്തരിക അവയവങ്ങൾ വിശദമായ രാസ പരിശോധനയ്ക്ക് അയച്ചത്. നായ ചത്തത് വിഷം ഉള്ളിൽ ചെന്നിട്ടല്ലെന്നാണാണ് ഇപ്പോള്‍ പുറത്ത് വന്ന കെമിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോഗ് സ്ക്വാഡ് എസ് ഐ ഉണ്ണിത്താൻ, പട്ടിയെ പരിശീലിപ്പിച്ച രണ്ട് പൊലീസുകാർ എന്നിവർക്കെതിരെയാണ് നടപടി എടുത്തിരുന്നു. ദുരൂഹത നീങ്ങിയതോടെ ഇവര്‍ക്കെതിരെയുള്ള നടപടി പിൻവലിച്ചേക്കും. സംസ്ഥാന പൊലീസ് മേധാവിയുടെ എക്സലെൻസ് പുരസ്ക്കാരം അടക്കം നിരവധി ബഹുമതികൾ കല്ല്യാണി നേടിയിട്ടുണ്ട്. സേനയിലെ ഏറ്റവും മിടുക്കിയെന്ന പരിവേഷമുള്ള നായക്ക് പൊലീസിനകത്തും പുറത്തും നിരവധി ആരാധകരുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam