
കണ്ണൂർ: പയ്യന്നൂര്‍ പെരിങ്ങോമിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ (Found dead) കണ്ടെത്തി. പാടിയോട്ടുച്ചാല്‍ ഉമ്മിണിയാനത്ത് ചന്ദ്രമതി (55), പ്രത്യുഷ് (23) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് . കിടപ്പുരോഗിയായ ചന്ദ്രമതി കട്ടിലില്‍ മരിച്ച നിലയിലും മകന്‍ പ്രത്യുഷിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.
ചന്ദ്രമതിയുടെ ഭർത്താവ് ശ്രീധരനാണ് രാവിലെ മരണ വിവരം നാട്ടുകാരെ വിളിച്ചറിയിച്ചത്. പെരിങ്ങോം പോലിസ് (Police) ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ കണ്ണൂര്‍ പരിയാരം ഗവൺമെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അമ്മ മരിച്ച വിഷമത്തിൽ മകൻ തൂങ്ങിമരിച്ചുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. രാവിലെ എഴുന്നേറ്റ പ്രത്യുഷിൻ്റെ അച്ഛൻ ആദ്യം കണ്ടത് മകൻ തൂങ്ങി നിൽക്കുന്നതാണ്. ഇതിന് ശേഷമാണ് ഭാര്യയും മരിച്ചെന്ന് തിരിച്ചറിഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam