കൂ‌ടിയാലോചനകളില്ല, ഇടനിലക്കാരില്ലാതെ കുഞ്ഞാലിക്കുട്ടിയെ ബന്ധപ്പെടാൻ ആവുന്നില്ല; മന്ത്രിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം

Published : Jul 23, 2026, 01:59 PM IST
pk kunjalikkutty

Synopsis

മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം. മലപ്പുറത്തെ കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റിയുടെ യോഗത്തിലാണ് വിമർശനം ഉയർന്നത്.

മലപ്പുറം: മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം. മലപ്പുറത്തെ കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റിയുടെ യോഗത്തിലാണ് വിമർശനം ഉയർന്നത്. തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും കുഞ്ഞാലിക്കുട്ടി പുല്ലുവിലകൽപ്പിക്കാതെ അവഗണിക്കുന്നുവെന്നും ഒരു കാര്യത്തിലും കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചന നടത്തുന്നില്ലെന്നുമാണ് വിമർശനം.

ഇടനിലക്കാരില്ലാതെ കുഞ്ഞാലിക്കുട്ടിയെ ബന്ധപ്പെടാൻ ആവുന്നില്ല. വികസന ഫണ്ടുകൾ സംബന്ധിച്ച കാര്യങ്ങളിലും യുഡിഎഫിൽ ആലോചനകൾ നടന്നില്ല. പൊതുപരിപാടികളിൽ കോൺഗ്രസ് നേതാക്കൾക്ക് അവഗണനയാണ് ഉണ്ടാവുന്നത്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പ്രതീക്ഷയോടെ പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകർ നിരാശരാണെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കുട്ടികൾ കുട്ടികളായിരിക്കൂ...', സിജെപി സമരത്തിന് പിന്നിൽ വിദേശഗൂഡാലോചന, വിസ്മയയുടെ പ്രതികരണം യഥാർത്ഥവശം അറിയാതെ, വിമർശനവുമായി മേജർ രവി
നിതിൻ രാജിന്റെ ആത്മഹത്യാ കേസ്; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെ നടപടിക്ക് ശുപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി