കായംകുളത്ത് ആത്മഹത്യാ ശ്രമം: യുവതി ബിഎസ്എൻഎൽ ടവറിൽ കയറി, കടന്നൽ കൂട് ഇളകിയപ്പോൾ താഴേക്ക് ചാടി

Published : May 09, 2022, 06:58 PM ISTUpdated : May 09, 2022, 07:11 PM IST
കായംകുളത്ത് ആത്മഹത്യാ ശ്രമം: യുവതി ബിഎസ്എൻഎൽ ടവറിൽ കയറി, കടന്നൽ കൂട് ഇളകിയപ്പോൾ താഴേക്ക് ചാടി

Synopsis

ഫയർ ഫോഴ്സ് വിരിച്ച വലയിലേക്കാണ് യുവതി വീണത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി

കായംകുളം: കായംകുളം ടൗണിൽ യുവതിയുടെ ആത്മഹത്യ ശ്രമം. ബി എസ് എൻ എൽ ടവറിൽ കയറി യുവതി ആത്മഹത്യാ ഭീഷണി മുഴക്കി. കുട്ടിയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് യുവതി ടവറിൽ കയറിയത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. ടവറിലെ കടന്നൽ കൂട് ഇളകിയതിനെ തുടർന്ന് യുവതി താഴെക്ക് ചാടി. എന്നാൽ ഫയർ ഫോഴ്സ് വിരിച്ച വലയിലേക്കാണ് യുവതി വീണത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്കും രക്ഷാ പ്രവർത്തനത്തിനിടെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും കടന്നലിന്റെ കുത്തേറ്റു.

വിനിത കൊലക്കേസ്: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: അമ്പലമുക്ക് വിനിത കൊലക്കേസിൽ പ്രതി രാജേന്ദ്രനെതിരെ കുറ്റപത്രം സമർപ്പിച്ചു. ചെടിക്കടയിലെ ജീവനക്കാരിയായ വിനിതയുടെ സ്വർണ മാല മോഷ്ടിക്കാൻ കഴുത്തറുത്ത് കൊല്ലപ്പെടുത്തുകയായിരുന്നു. 750 പേജുളള കുറ്റപത്രമാണ് സമർപ്പിച്ചത്. 158 തെളിവുകളും 118  സാക്ഷികളുമാണുള്ളത്. കൊലപാതകം നടന്ന് 85 ദിവസത്തിന് ശേഷമാണ് കുറ്റപത്രം നൽകിയത്.

PREV
click me!

Recommended Stories

വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺ​ഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം, മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക്
'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ