'കൊല്ലാൻ ശ്രമിച്ചു, ഞരമ്പ് ബലം പ്രയോഗിച്ച് മുറിച്ചു'; മറയൂരില്‍ കാമുകനൊപ്പം കൊക്കയില്‍ ചാടിയ യുവതിയുടെ മൊഴി

Published : Sep 03, 2021, 09:30 PM ISTUpdated : Sep 04, 2021, 08:41 AM IST
'കൊല്ലാൻ ശ്രമിച്ചു, ഞരമ്പ് ബലം പ്രയോഗിച്ച് മുറിച്ചു'; മറയൂരില്‍ കാമുകനൊപ്പം കൊക്കയില്‍ ചാടിയ യുവതിയുടെ മൊഴി

Synopsis

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിഖില ഗുരുതരാവസ്ഥയിലാണ്. ഇന്ന് ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ഷയും യുവതിയും കൈഞരമ്പ് മുറിച്ച ശേഷം കാന്തല്ലൂർ ഭ്രമരം വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് ചാടിയത്. 

ഇടുക്കി: കാമുകന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന് മറയൂരില്‍ യുവാവിനൊപ്പം കൊക്കയില്‍ ചാടി ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവതിയുടെ മൊഴി. ആത്മഹത്യ ചെയ്യാന്‍ തനിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ലെന്നും കാമുകന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതാണെന്നും യുവതി ആരോപിച്ചു. കാമുകന്‍ നാദിര്‍ഷ ബലമായി തന്‍റെ ഞരമ്പ് മുറിച്ചെന്നാണ് യുവതിയുടെ ആരോപണം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി ഗുരുതരാവസ്ഥയിലാണ്. കാമുകന്‍ നാദിര്‍ഷ മരിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ഷയും യുവതിയും കൈഞരമ്പ് മുറിച്ച ശേഷം കാന്തല്ലൂർ ഭ്രമരം വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് ചാടിയത്.

ആത്മഹത്യാ ശ്രമത്തിന് മുമ്പ് കാര്യങ്ങള്‍ വിശദീകരിച്ച് സുഹൃത്തുക്കള്‍ക്ക് നാദിര്‍ഷ വീഡിയോ അയച്ച് കൊടുത്തിരുന്നു.  നാദിർഷയും അധ്യാപികയായ യുവതിയും ഏറെ നാളായി സ്നേഹത്തിലായിരുന്നു. ഇതിനിടെ നാദിർഷർയ്ക്ക് വേറെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ യുവതി നാദി‍ഷയെ വിളിച്ചു. മറയൂർ കാന്തല്ലൂർ റൂട്ടിൽ വണ്ടി നിർത്തി വീഡിയോ ഷൂട്ട് ചെയ്ത് സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തു. പിന്നാലെ കൈഞരമ്പ് മുറിച്ച ശേഷം കാന്തല്ലൂർ ഭ്രമരം വ്യൂ പോയിന്‍റില്‍ നിന്ന് കൊക്കയിലേക്ക് ചാടുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വിനോദ സഞ്ചാരികളാണ് അവശനിലയിൽ പാറപ്പുറത്ത് കിടക്കുന്ന യുവതിയെ കണ്ടെത്തിയത്. ഇവർ നൽകിയ വിവരം അനുസരിച്ച് നാട്ടുകാ‍രും പൊലീസും നടത്തിയ തിരച്ചിലിൽ നാദിർഷയുടെ മൃതദേഹം കിട്ടി.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ