ഒത്തുതീർപ്പിനില്ലെന്ന് കെഎസ്ആർടിസി; ബസിന്റെ ഹെഡ്‌ലൈറ്റ് തകർത്ത യുവതി പിടിയിൽ, ജാമ്യമില്ലാ കേസ്

Published : Nov 21, 2023, 11:36 PM IST
ഒത്തുതീർപ്പിനില്ലെന്ന് കെഎസ്ആർടിസി; ബസിന്റെ ഹെഡ്‌ലൈറ്റ് തകർത്ത യുവതി പിടിയിൽ, ജാമ്യമില്ലാ കേസ്

Synopsis

ബസ്സിന് ഉണ്ടായ നഷ്ടപരിഹാരം നൽകി പ്രശ്നപരിഹാരത്തിന് തയ്യാറാണെന്ന് സുലുവും കുടുംബവും അറിയിച്ചെങ്കിലും ഒത്തുതീർപ്പിന് കെഎസ്ആർടിസി തയ്യാറായില്ല

കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ച് തകർത്ത സംഭവത്തിൽ കുറ്റക്കാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊൻകുന്നം സ്വദേശി സുലുവിനെയാണ് ചിങ്ങവനം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൊതുമുതൽ നശിപ്പിച്ചതിനടക്കം ജാമ്യമില്ലാ വകുപ്പുകൾ ഇവർക്ക് എതിരെ ചുമത്തി .

ഉച്ചയ്ക്ക്  2 മണിയോടെയാണ് സുലുവും ബന്ധുവായ സ്ത്രീയും സഞ്ചരിച്ചിരുന്ന കാറിൽ കെഎസ്ആർടിസി ബസ് തട്ടിയത്. തുടർന്ന് വെസ് ജീവനക്കാരോട് തട്ടിക്കയറിയ സുലു കാറിലെ ജാക്കി ലിവർ ഉപയോഗിച്ച് ബസിന്റെ ഹെഡ് ലൈറ്റുകൾ തകർക്കുകയായിരുന്നു. ബസ് കാറിൽ തട്ടിയപ്പോൾ ഉണ്ടായ വൈകാരിക വിക്ഷോഭത്തിൽ സംഭവിച്ചു പോയ അബദ്ധമാണ് അക്രമമെന്ന് സുലു പൊലീസിന് മൊഴി നൽകി. ബസ്സിന് ഉണ്ടായ നഷ്ടപരിഹാരം നൽകി പ്രശ്നപരിഹാരത്തിന് തയ്യാറാണെന്ന് സുലുവും കുടുംബവും അറിയിച്ചെങ്കിലും ഒത്തുതീർപ്പിന് കെഎസ്ആർടിസി തയ്യാറായില്ല. ഇതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സുലുവിനെ കസ്റ്റഡിയിലെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ