
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സദാചാര ഗുണ്ടായിസത്തിന്‍റെ പേരിൽ യുവതി ആത്മഹത്യ ചെയ്തതായി ആക്ഷേപം. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി അക്ഷരയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അക്ഷര മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ മരിച്ചു. കഴിഞ്ഞ രാത്രി അക്ഷരയുടെ ഭർത്താവിനെ തേടി വീട്ടിൽ എത്തിയ സുഹൃത്തിനെ അയൽവാസികളിൽ ചിലർ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ ചൊല്ലി അയൽവാസികൾ അക്ഷരയോട് മോശമായി പെരുമാറി. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് ആക്ഷേപം. സംഭവം നടക്കുമ്പോള്‍ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ല.
തന്നെ തടഞ്ഞ ആളുകൾക്കെതിരെ സുഹൃത്തായ യുവാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അക്ഷരയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിനും കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam