
എറണാകുളം: ബലാത്സംഗ കേസില്‍ പൊലീസില്‍ പരാതിപെട്ടതിന്‍റെ വിരോധത്തില്‍ പ്രതിയില്‍നിന്ന് തുടര്‍ച്ചയായി അപമാനവും വധഭീഷണിയെന്ന് വീട്ടമ്മയുടെ പരാതി. എറണാകുളം കണയന്നൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ മരട് പൊലീസ് അന്വേഷണം തുടങ്ങി. കണയന്നൂര്‍ സ്വദേശിയായ മുപ്പതുകാരിയാണ് താനും മക്കളും പ്രതിയില്‍ നിന്നും നിരന്തരം ഭീഷണി നേരിടുന്നുവെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. അങ്കമാലി സ്വദേശി മാക്സ് വെല്‍ ടോം എന്ന 25 കാരനെതിരെയാണ് പരാതി.
'ഭര്‍ത്താവിന്‍റെ സുഹൃത്തായ മാക്സ് വെല്‍ ടോം തെറ്റിദ്ധരിപ്പിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തുള്ള ഹോട്ടലില്‍ കൊണ്ടുപോയി തന്നെ ബലാത്സംഗം ചെയ്തു. പിന്നീട് നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു. നെടുമ്പാശ്ശേരി പൊലീസില്‍ പരാതിപെട്ടതിന്‍റെ അടിസ്ഥാനത്തില്‍ മാക്സ് വെല്‍ ടോമിനെ ബലാത്സംഗ കേസില്‍ പാെലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന്‍റെ വിരോധത്തില്‍ മാക്സ് വെല്‍ ടോം തന്നേയും മക്കളേയും പിന്തുടര്‍ന്ന് ഭീഷണിപെടുത്തുന്നു'. കാറില്‍ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം തന്നേയും മക്കളേയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‍തെന്ന് യുവതി പറഞ്ഞു. യുവതിയില്‍ നിന്ന് മൊഴിയെടുത്ത മരട് പൊലീസ് കേസില്‍ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം തുങ്ങിയിട്ടുണ്ട്. മാക്സ് വെല്‍ ടോമിന്‍റെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയ നിലയിലാണ്.
പൊക്കുളങ്ങര കടൽതീരത്ത് മൃതദേഹം, അഴുകിയ നിലയില്‍, ഒരു മാസത്തിലധികം പഴക്കം
തൃശ്ശൂര്‍ ഏങ്ങണ്ടിയൂർ പൊക്കുളങ്ങര കടൽതീരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. ഏകദേശം ഒരു മാസത്തിലധികം പഴക്കമുള്ള പുരുഷന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ ഏഴുമണിയോടെ കരയ്ക്കടിഞ്ഞത്. മൃതദേഹം അഴുകിയ നിലയിലാണ്. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ഒരു മാസം മുമ്പ് മുനക്കകടവ് അഴിമുഖത്ത് ഫൈബർ വള്ളം തിരയിൽ പെട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായിരുന്നു.ഇവരിൽ ഒരാളുടെ മൃതദേഹം രണ്ട് ദിവസത്തിന് ശേഷം കരയ്ക്കടിഞ്ഞു. രണ്ടാമത്തെ ആളുടെ മൃതദേഹമാണിതെന്നാണ് സംശയം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam