ഭക്ഷ്യവിഷബാധ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Published : Jan 02, 2023, 08:54 PM ISTUpdated : Jan 02, 2023, 09:12 PM IST
ഭക്ഷ്യവിഷബാധ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Synopsis

ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ടു ദിവസം മുമ്പ് അടച്ചുപൂട്ടിയ സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് രശ്മി ഭക്ഷണം കഴിച്ചിരുന്നെന്നാണ് സംശയം...

കോട്ടയം : ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂർ സ്വദേശിനി രശ്മി (33) ആണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് രശ്മിക്ക് ഭക്ഷ്യവിഷ ബാധ ഏറ്റത്. പോസ്റ്റ്‌ മോർട്ടം പരിശോധനയിൽ മാത്രമേ മരണകാരണം പുറത്തുവരൂ എന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ഭക്ഷ്യ വിഷബാധയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ടു ദിവസം മുമ്പ് അടച്ചുപൂട്ടിയ സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് രശ്മി ഭക്ഷണം കഴിച്ചിരുന്നെന്നാണ് സംശയം. 

PREV
click me!

Recommended Stories

നടിമാരുടെ തുറന്നു പറച്ചിലില്‍ മലയാള സനിമാ ലോകം പൊള്ളി, ആദ്യ സ്ത്രീ കൂട്ടായ്മ പിറവിയെടുത്തു; നടിയെ ആക്രമിച്ച കേസ് മലയാള സിനിമയെ രണ്ട് തട്ടിലാക്കി
രാജിവെച്ചത് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ; അസാധാരണമായിരുന്നില്ല വിചാരണക്കോടതിയുമായുള്ള തർക്കം, നടിയെ ആക്രമിച്ച കേസിലുണ്ടായത് നാടകീയമായ നീക്കങ്ങൾ