യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു

Published : Apr 09, 2021, 10:30 AM ISTUpdated : Apr 09, 2021, 10:33 AM IST
യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു

Synopsis

മീനങ്ങാടി മുരണിയിലെ കളത്തിൽ ഷംസുദ്ധീന്റെ ഭാര്യ ഉമൈമത്താ(40)ണ് മരിച്ചത്. നാട്ടുകാരൻ തന്നെയായ ശ്രീകാന്ത് (31) ആണ് ഇവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്

വയനാട്: മീനങ്ങാടിയിൽ യുവാവ്  പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തിൽ ഷംസുദ്ധീന്റെ ഭാര്യ ഉമൈമത്താ(40)ണ് മരിച്ചത്. നാട്ടുകാരൻ തന്നെയായ ശ്രീകാന്ത് (31) ആണ് ഇവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. 15 ദിവസം മുൻപാണ് ആക്രമണം നടന്നത്. പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഇയാൾ ഇപ്പോൾ റിമാന്റിലാണ്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി