പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം

Published : Oct 07, 2026, 07:39 AM IST
Pariyaram medical college

Synopsis

മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ഫാത്തിമയുടെ മരണത്തിൽ അന്വേഷണം നടത്തുന്നത്.

കണ്ണൂര്‍: പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. ഇരിട്ടി സ്വദേശി ഫാത്തിമ (47) ആണ് മരിച്ചത്. സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം പരിയാരം പൊലീസിൽ പരാതി നൽകി. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ഫാത്തിമയുടെ മരണത്തിൽ അന്വേഷണം നടത്തുന്നത്. ശസ്ത്രക്രിയക്കിടെ രോഗിയുടെ നില ഗുരുതരമായ വിവരം സർജറി ചെയ്ത ഡോക്ടർ ബന്ധുക്കളെ അറിയിച്ചില്ലെന്നും, വിവരങ്ങൾ കൃത്യമായി പങ്കുവെക്കുന്നതിൽ ഡോക്ടർക്ക് വീഴ്ച പറ്റിയെന്നുമാണ് പ്രാഥമിക നിഗമനം.

പരാതിക്ക് പിന്നാലെ ഫാത്തിമയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. പരിയാരം മെഡി. കോളേജ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിലാകും അന്വേഷണം. ശസ്‌ത്രക്രിയക്കിടെ രോഗിയുടെ നില ഗുരുതരമായത് സർജറി ചെയ്ത ഡോക്‌ടർ ബന്ധുക്കളെ അറിയിച്ചില്ല. വിവരം കൃത്യമായി പങ്കുവെക്കുന്നതിൽ ഡോക്ടർക്ക് വീഴ്ച പറ്റിയെന്നും പ്രാഥമിക നിഗമനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനം ഓടിച്ച കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
ഡിഎംഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ് മന്ത്രി; കാൻസറിന് അടക്കമുള്ള മരുന്നുകൾ ഉടൻ ലഭ്യമാക്കുമെന്ന് മുരളീധരൻ