
അരൂർ: വീടിനുള്ളിലെ കിടപ്പുമുറിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ അരൂർ പഞ്ചായത്ത് 12ാം വാർഡ് ചന്തിരൂർ ചിറയിൽ മാലതി (56)ആണ് മരിച്ചത്. സ്വയം തീ കൊളുത്തി മരിച്ചതാണെന്നാണ് സംശയം. ഇന്ന് രാവിലെയായിരുന്നു സംഭവം.
മാലതിയുടെ മകൻ വിഷ്ണു ചെല്ലാനം വൈഷ്ണവി ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്. ഇന്ന് ക്ഷേത്രത്തിലെ ആയില്യംപൂജ കഴിഞ്ഞ് ഇദ്ദേഹം വീട്ടിൽ എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. അകത്തെ കിടപ്പുമുറിയിൽ നിന്ന് പുക പുറത്തുവരുന്നതും കണ്ടു. വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ കൂടുതൽ ശക്തി ഉപയോഗിച്ച് വാതിൽ ചവുട്ടി തുറന്നു. ഈ സമയത്താണ് അകത്തെ മുറിയിൽ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ അയൽവാസികളും സ്ഥലത്തെത്തി. മാലതിയുടെ ശരീരത്തിലേക്ക് വെള്ളമൊഴിച്ച് തീകെടുത്തി. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മാലതി മുൻപ് പല തവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതായി സമീപവാസികള്‍ പറയുന്നു. വർഷങ്ങൾക്ക് മുൻപ് മാലതിയുടെ സഹോദരിയും ആത്മഹത്യ ചെയ്തിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപതിയിലേക്ക് മാറ്റി. ഭർത്താവ് വിജയൻ. ശാന്തി മകളാണ്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam