പൂനെയിൽ മലയാളി യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് കുടുംബം

Published : Oct 08, 2021, 10:11 AM ISTUpdated : Oct 08, 2021, 05:04 PM IST
പൂനെയിൽ മലയാളി യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് കുടുംബം

Synopsis

കൊട്ടാരക്കര സ്വദേശിനിയായ പ്രീതിയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രീതി സ്ത്രീധനപീഡനം നേരിട്ടതായി രക്ഷിതാക്കൾ ആരോപിക്കുന്നു.

പൂനെ: പൂനെയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ (suicide) ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഭർത്താവ് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയ സ്ത്രീധനം വാങ്ങിയ പ്രതി പിന്നെയും പണം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ബന്ധുക്കളുടെ പരാതി.

ദില്ലിയിൽ സ്ഥിര താമസമാക്കിയ കൊട്ടാരക്കര സ്വദേശിനി പ്രീതിയും പൂനെ മലയാളിയായ അഖിലും തമ്മിലുള്ള വിവാഹം 2015 ലാണ് നടന്നത്. 120 പവൻ സ്വർണവും 85 ലക്ഷം രൂപയുമാണ് അഖിലിന് സ്ത്രീധനമായി നൽകിയത്. പിന്നീട് തനിക്ക് ബിസിനസിൽ തിരിച്ചടിയുണ്ടായെന്നും സാമ്പത്തിക ബാധ്യതകൾ തീർത്ത് തരണമെന്നും അഖിൽ ആവശ്യപ്പെട്ടെന്ന് പ്രീതിയുടെ അച്ഛൻ പറയുന്നു. കുറിച്ച് സഹായിച്ചെങ്കിലും പിന്നെയും ആവശ്യങ്ങൾ കൂടി വന്നു. പണം കിട്ടാതായതോടെ മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും അച്ഛൻ മദുസൂദനനൽ പിള്ള പറഞ്ഞു.

അച്ഛനമമ്മമാരോട് തന്‍റെ അവസ്ഥ പലപ്പോഴും പ്രീതി മറച്ചു വച്ചിരുന്നു. തന്‍റെ സുഹൃത്തുക്കൾക്ക് പ്രീതി അയച്ച് കൊടുത്ത ചിത്രങ്ങളില്‍ മർദ്ദനമേറ്റ പാടുകൾ കാണാം. ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. അഖിലിനെയും അമ്മ സുധയെയും പൊലീസ് ഇന്നലെ ഉച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്. പിംപ്രി ചിൻച്വാദിലെ ബോസരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ട് പോയി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കൊടതി
'ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ വി എസ് ശിവകുമാറിന്‍റെ അനുജൻ', തിരുത്തുമായി കെ എസ് അരുൺകുമാർ; വിശദീകരണം