
കൊച്ചി: സാമ്പത്തിക കേസ് പ്രതി മോൻസൻ മാവുങ്കലിനെതിരെ (monson mavunkal) മുഖ്യമന്ത്രിക്ക് പരാതി. എറണാകുളം സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. ഹണിട്രാപ്പിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ചേർത്തല സ്വദേശിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ നിന്ന് പിൻമാറാൻ പത്ത് ലക്ഷം രൂപ മോൻസൻ വാഗ്ദാനം ചെയ്തു എന്നാണ് പരാതി.
മോൻസന്‍റെ പക്കലുളള മൊബൈൽ ഫോൺ അടക്കം പിടിച്ചെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ നേരത്തെ നൽകിയ പരാതിയിൽ പുനരന്വേഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു. മോൻസൻ ഭീഷണിപ്പെടുത്തിയ കാര്യം യുവതി കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയിരുന്നു. ബലാത്സംഗ കേസിലെ പ്രതിയെ രക്ഷിക്കാൻ മോൻസൻ മാവുങ്കൽ പൊലീസ് സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.
പരാതിയുമായി മുന്നോട്ട് പോയാൽ കുടുംബത്തെ ഹണിട്രാപ്പ് കേസിൽപെടുത്തുമെന്നായിരുന്നു മൊൻസന്‍റെ ഭീഷണി. ചേർത്തലയിലെ ബിസിനസ് പങ്കാളിയുടെ മകന് വേണ്ടിയായിരുന്നു മോൻസന്‍റെ ഇടപെടലുകൾ. മോൻസനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പൊലീസ് പിന്നീട് ഒരിഞ്ചുപോലും മുന്നോട്ട്പോയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam