സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം: ഭർതൃസഹോദരന്റെ ഭാര്യ കസ്റ്റഡിയിൽ

Published : Jul 17, 2023, 11:49 AM ISTUpdated : Jul 17, 2023, 01:10 PM IST
സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം: ഭർതൃസഹോദരന്റെ ഭാര്യ കസ്റ്റഡിയിൽ

Synopsis

ഇന്നലെ രാവിലെ തർക്കത്തിനിടെ ഭർത്താവിന്റെ സഹോദരങ്ങളായ ഷാജി, അഹദ്, മുഹസിൻ എന്നിവർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്.

തിരുവനന്തപുരം: വർക്കല ലീനാമണി കൊലക്കേസിൽ ഒരാൾ കസ്റ്റഡിയിൽ. ഭർത്താവിന്റെ സഹോദരന്റെ ഭാര്യ കസ്റ്റഡിയിൽ. ലീനാമണിയുടെ ഭർത്താവിന്റെ സഹോദരൻ അഹദിന്റെ ഭാര്യയെ ആണ് അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ലീനാമണി കോടതിയെ സമീപിച്ചിരുന്നു.

ഇന്നലെയാണ് കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ കൊലപ്പെടുത്തിയത്. വർക്കല കളത്തറ സ്വദേശിനി 56 വയസുള്ള ലീനാമണിയാണ് കൊല്ലപ്പെട്ടത്. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീനയുടെ ഭർത്താവിന്റെ സഹോദരന്മാരാണ് കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. വസ്തുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. പ്രതികൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടരുകയായിരുന്നു. 

അതേസമയം, കോടതി ഇവർക്ക് സംരക്ഷണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചിട്ടും പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് ബന്ധുക്കളുടെ പരാതി. ലീനാമണിയുടെ ഭർത്താവ് ഒന്നരവർഷം മുമ്പാണ് മരിച്ചത്. അതിന് ശേഷം ഭർത്താവിന്റെ ബന്ധുക്കൾ സ്വത്ത് ആവശ്യപ്പെട്ട് ലീനാമണിയുമായി വലിയ തർക്കത്തിലായിരുന്നു. ഇന്നലെ രാവിലെ തർക്കത്തിനിടെ ഭർത്താവിന്റെ സഹോദരങ്ങളായ ഷാജി, അഹദ്, മുഹസിൻ എന്നിവർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്.

40 ദിവസം മുമ്പ് ഭർത്താവിന്റെ ഇളയസഹോദരനായ അഹദ് കുടുംബത്തിനൊപ്പം ലീനാമണിയുടെ വീട്ടിൽ താമസിക്കാനെത്തിയിരുന്നു. അന്ന് മുതലാണ് ഭിന്നത രൂക്ഷമായത്. ഇതിനിടെ സംരക്ഷണം ആവശ്യപ്പെട്ട് ലീനാമണി കോടതിയെ സമീപിച്ചിരുന്നു. ഇതേ ചൊല്ലി ഇന്ന് രാവിലെ തുടങ്ങിയ വാക്കുതർക്കമാണ് കൊലയിലേക്കെത്തിച്ചത്. അതേസമയം കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് വേണ്ട സംരക്ഷണം നൽകിയില്ലെന്നാണ് ലീനാമണിയുടെ ബന്ധുക്കളുടെ പരാതി.

സ്വത്ത് തർക്കം, കുടുംബവഴക്ക്; വര്‍ക്കലയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു; പ്രതികൾക്കായി തെരച്ചിൽ

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം